ലീഗ് വണ്ണിൽ പിഎസ്ജി ഇന്ന് ലില്ലിക്കെതിരെ.
ലീഗ് വണ്ണിൽ ഇന്ന് പിഎസ്ജി തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം അർദ്ധരാത്രി 12.15 ന് ലില്ലിയുടെ മൈതാനമായ സ്റ്റേഡ് പിയെറെ- മൗറോയിലാണ് മത്സരം അരങ്ങേറുക. തുടർച്ചയായി 2 മത്സരങ്ങൾ ജയിച്ചുകൊണ്ടാണ് പിഎസ്ജിയുടെ വരവ്. മാത്രമല്ല ഈ 2 മത്സരങ്ങളിൽ നിന്നായി അവർ അടിച്ച് കൂട്ടിയത് 10 ഗോളുകളാണ്. വഴങ്ങിയത് ആകട്ടെ വെറും 2 എണ്ണം മാത്രം. ലില്ലിയാകട്ടെ 2 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയവും ഒരു സമനിലയുമാണ് സമ്പാദ്യം. എന്തായാലും ഈ കണക്കുകൾക്കൊന്നും ഇന്നത്തെ കളിയിൽ പ്രാധാന്യമില്ല. എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയണം.
കഴിഞ്ഞ മത്സരത്തിൽ നടന്ന വിവാദങ്ങൾക്ക് ശേഷം എമ്പപ്പെയും നെയ്മറും വീണ്ടും ഒരുമിച്ച് ഇറങ്ങുമ്പോൾ എന്താവും മൈതാനത്ത് അരങ്ങേറുക എന്നറിയാൻ ഏതൊരു ആരാധകനും അറിയുവാൻ ആകാംഷ കാണും. ഈ പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പ് ആയെന്ന് ആണ് പിഎസ്ജി മാനേജ്മെൻ്റ് അറിയിച്ചത്. എന്നാൽ അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് മത്സര ശേഷം മാത്രമേ അറിയുവാൻ കഴിയൂ.. കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടരുകയാണെങ്കിൽ പിഎസ്ജി ഇന്ന് അനായാസം ജയിച്ചുകയറുമെന്നുള്ള കാര്യത്തിൽ സംശയം ഒന്നും തന്നെയില്ല. എന്തായാലും ലില്ലി നിസാരക്കാർ അല്ല.. 2020-21 സീസണിൽ പിഎസ്ജിയുടെ ഇപ്പോഴത്തെ മാനേജർ ആയ ഗാൾട്ടിയെർക്ക് കീഴിൽ ലില്ലി ലീഗ് വൺ ചാമ്പ്യൻമാർ ആയതാണ്. ഇന്ന് അതെ മാനേജർ പരിശീലിപ്പിക്കുന്ന പിഎസ്ജിയെ ലില്ലിക്ക് തടഞ്ഞു നിർത്തുവാൻ കഴിയുമോ എന്ന് കാത്തിരുന്നുകാണാം.






































