Editorial Foot Ball Top News

പിൻഗാമി !!

August 21, 2022

പിൻഗാമി !!

മാഡ്രിഡിനെ ജീവന് തുല്യം സ്നേഹിക്കുന്ന ആരാധകർ, കസെമിറോ ടീം വിട്ട് പോയ യാഥാർഥ്യം അതിജീവിക്കുന്നെ ഉള്ളു. അദ്ദേഹം ഇല്ലാഞ്ഞിട്ടും ടീം ശക്തമാണ്. പക്ഷെ കസെമിറോ ഒരു വിശ്വാസം ആയിരുന്നു. എതിരാളികൾ തങ്ങളെ ഡോമിനേറ്റ് ചെയ്യാൻ അയാൾ അനുവദിക്കില്ല എന്ന വിശ്വാസം. എന്നാൽ ആ പൊസിഷനിലെ പിന്തുടർച്ച പ്രക്രിയ മാഡ്രിഡ് വളരെ പെട്ടന്ന് മറികടന്നിരിക്കുന്നു എന്ന് ഇന്നലത്തെ മത്സരം കണ്ടവർ പറഞ്ഞു പോകും. കാരണം – ഓറേലിയൻ ചുയമേനി.

100 മില്യൺ യൂറോ മുടക്കി റയൽ സ്വന്തമാക്കിയ 22 വയസ്സ് മാത്രം പ്രായമുള്ള മാണിക്യം. കാമവിങ്കയെ കൂട്ട് പിടിച്ചു, സാക്ഷാൽ മോഡ്രിച്ചിന്റെ ശിക്ഷണത്തിൽ മാഡ്രിഡ് മധ്യനിരയെ സുശക്തമാക്കി മാറ്റിയിരുന്നു ഈ ഫ്രഞ്ച് പൗരൻ. അവസാനത്തെ രണ്ടു ഗോളുകളും പിറന്നത് ചുയമേനി നടത്തിയ ബ്രേക്കിൽ നിന്നായിരുന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻ – ക്ലിയറൻസ് നടത്തിയ താരവും അദ്ദേഹം തന്നെ. എതിരാളികൾക്ക് ഭയം ഉണ്ടാക്കുന്ന തലത്തിലേക്ക് താരം വളരുമോ എന്ന് മാത്രമാണ് ഇനി നോക്കി കാണേണ്ടത്.
Aurelien Tchouameni’s first half by numbers vs. Celta Vigo:

100% take-on success
39 touches
5 duels won
3 take-ons
3 clearances
2 tackles
2 interceptions
2x possession won

ഒറ്റ മത്സരം കൊണ്ട് വിലയിരുത്തുന്നത് ശരിയല്ലെന്ന്‌ തോന്നിയേക്കാം. എന്നാലും റയലിന്റെ വെള്ള കുപ്പായമണിഞ്ഞാൽ, അത് വേറെ സീൻ തന്നെയാണ്. നിങ്ങൾക്ക് പെർഫോം ചെയ്തേ മതിയാകൂ. അതിനുള്ള കാമ്പോക്കെ ഈ യുവതാരത്തിൽ ഉണ്ട് താനും. ഏതായാലും റയൽ ആരാധകരുടെ എങ്കിലും ആശങ്ക ഒരു പരിധി വരെ അകറ്റാൻ ഒരറ്റ മത്സരം കൊണ്ട് കാസെയുടെ പിൻഗാമിക്ക് സാധിച്ചിരിക്കുന്നു.

Leave a comment