സ്‌പർസ് ലെഫ്റ്റ് ബാക്ക് റെഗൂലിയനെ സൈന്‍ ചെയ്യാന്‍ ലാസിയോ – അറ്റ്ലാന്റ പോര്
എമേഴ്‌സൺ പാൽമിയേരി വെസ്റ്റ് ഹാമിലേക്ക് പോകുന്നതോടെ, ലാസിയോ ടോട്ടൻഹാമിന്റെ ലെഫ്റ്റ് ബാക്ക് സെർജിയോ റെഗ്വിലോണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ സീസണില്‍ സീരി എ ടൈറ്റിലിന് വെല്ലുവിളി ഉയര്‍ത്താന്‍ ലാസിയോ ഇതുവരെ എട്ട് സൈനിങ്ങുകള്‍ നടത്തി കഴിഞ്ഞു.എന്നാല്‍ ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കൂടുതല്‍ കരുത്ത് പകരാന്‍ ഇനിയും സൈനിംഗ് വേണം എന്ന് മാനേജര്‍ മൌറീശ്യോ സാരി ക്ലബ് മനെജ്മെന്റിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
അന്റോണിയോ കോണ്ടെയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ ലക്ഷ്യം കാണാതെ പോയ റെഗുയിലണിൽ അറ്റലാന്റയും തങ്ങളുടെ താൽപ്പര്യം രേഖപ്പെടുത്തിയിട്ടുണ്ട്.ടോട്ടന്‍ഹാമും താരവുമായുള്ള കരാര്‍ 2025 വരെ തുടര്‍ന്നേക്കും.അദ്ദേഹത്തിനെ ഏകദേശം 25 മില്യൺ യൂറോ മൂല്യമുള്ള താരമായാണ് ടോട്ടന്‍ഹാം കണക്കാക്കിയിരിക്കുന്നത്.






































