കാസെമിറോയ്ക്ക് പകരക്കാരനായി ടോട്ടൻഹാം ഹോട്‌സ്‌പർ മിഡ്‌ഫീൽഡറേ സൈന്‍ ചെയ്യാന്‍ മാഡ്രിഡിനോട് ആവശ്യപ്പെട്ട് അന്‍സലോട്ടി
റയൽ മാഡ്രിഡ് കാസെമിറോയ്ക്ക് പകരക്കാരനായി ടോട്ടൻഹാം ഹോട്‌സ്‌പർ മിഡ്‌ഫീൽഡർ പിയറി-എമിലി ഹോജ്ബ്‌ജെർഗിനെ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യൺ പൗണ്ടിന് കാസെമിറോയെ സൈൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഓൾഡ് ട്രാഫോർഡിൽ പ്രതിവർഷം 8.4 മില്യൺ പൗണ്ട് സമ്പാദിക്കാന്‍ കഴിയുന്നതിനാല്‍ താരം ഇംഗ്ലണ്ടില്‍ ഒരു പുതിയ കരിയര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നു.
ക്ലബ്ബിനായി 336 മത്സരങ്ങൾ കളിച്ചതിന് ശേഷം കാസെമിറോ ലോസ് ബ്ലാങ്കോസ് വിടാൻ ഒരുങ്ങിയതോടെ തന്നെ അവര്‍ ബ്രസീലുകാരന്റെ പകരക്കാരനെ തിരയാൻ തുടങ്ങി.ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ട് അനുസരിച്ച്, ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് ഹോജ്‌ബ്‌ജെർഗിനെ സൈൻ ചെയ്യാൻ മാഡ്രിഡിനോട് അന്‍സലോട്ടി ആവശ്യപ്പെട്ടിരിക്കുന്നു.ആൻസെലോട്ടി ഹോജ്ബ്‌ജെർഗിന്റെ ആരാധകനാണെന്നും എവർട്ടൺ മാനേജറായിരിക്കുമ്പോൾ 27-കാരനെ സൈൻ ചെയ്യാൻ അദ്ദേഹം ശ്രമിച്ചു എന്നും എന്നാല്‍ താരം പിന്നീട ടോട്ടന്‍ഹാമിലെക്ക് പോവുകയായിരുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഹോജ്ബ്‌ജെർഗിന്റെ നിലവിലെ കരാറിൽ മൂന്നു വര്‍ഷം ശേഷിക്കുന്നുണ്ട്.കൂടാതെ ഈ സീസണിൽ ടോട്ടൻഹാമിന്റെ രണ്ട് മത്സരങ്ങളിലും അദ്ദേഹം ആദ്യ ഇലവനില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്.






































