മൊണാക്കോ വാൻഡേഴ്സണ്‍ – ബാഴ്സയുടെ റൈറ്റ് ബാക്ക് പോസിഷനിലെ പുതിയ സ്ഥാനാര്‍ഥി
മൊണാക്കോയിൽ നിന്ന് വാൻഡേഴ്സണെ ടീമിലെത്തിക്കാൻ ബാഴ്സലോണയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ലാ ലിഗ ക്ലബ് ഈ വേനൽക്കാലത്ത് റൈറ്റ്-ബാക്ക് പൊസിഷനില്‍ കളിക്കാന്‍ താരങ്ങളെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്.സീസർ അസ്പിലിക്യൂറ്റ ആയിരുന്നു ആദ്യത്തെ ഓപ്ഷന്.എന്നാല്‍ ചെല്‍സിയില്‍ താരം തുടരാനുള്ള കരാര്‍ ഒപ്പ് വെച്ചതോടെ മറ്റ് വഴികള്‍ പര്യവേക്ഷണം ചെയ്യുകയാണ് ബാഴ്സലോണ.
ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് സെർജിനോ ഡെസ്റ്റ് ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നു. മൊണാക്കോയിൽ കഴിഞ്ഞ ജനുവരിയില്‍ ചേർന്ന താരത്തിനു കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും അഞ്ചു വര്‍ഷങ്ങള്‍ ബാക്കിയുണ്ട്.കഴിഞ്ഞ ദിവസം വിയാറിയൽ ഡിഫൻഡർ യുവാന്‍ ഫോയ്ത്തിന്റെ എജന്റുമായി ബാഴ്സലോണ ചര്‍ച്ച നടത്തിയിരുന്നു.ചര്‍ച്ചയുടെ ഫലം എന്താണെന്ന് അവ്യക്തം ആണെങ്കിലും താരത്തിനു വേണ്ടി വിയാറയല്‍ 35 മില്യണ്‍ യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.






































