അഫ്ഗാനെതിരെ അഞ്ചാം മത്സരം ഏഴു വിക്കറ്റിനു വിജയിച്ച് അയര്‍ലണ്ട് ;പരമ്പര സ്വന്തം
മഴ മൂലം കളി തടസ്സപ്പെടുത്തിയ T 20 മത്സരത്തില്‍ അയർലൻഡ് ഏഴ് വിക്കറ്റിന് (ഡി/എൽ രീതി) അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി.ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നെണ്ണം വിജയിച്ച് കൊണ്ട് അയർലൻഡ് പരമ്പര നേടിയിരിക്കുന്നു.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 15 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ നേടിയത് 95 റണ്‍സ് ആയിരുന്നു.ഉസ്മാൻ ഗനി (44) ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍.
മഴ നിയമ പ്രകാരം 7 ഓവറിൽ 56 റൺസ് എന്ന പുതുക്കിയ വിജയലക്ഷ്യം ചേസ് ചെയ്ത അയര്‍ലാന്‍ഡ് 6.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടെത്തി.ഐറിഷ് ടീമിന് വേണ്ടി തുടക്കത്തില്‍ തന്നെ ബാറ്റ്സ്മാന്‍മാര്‍ മികച്ച രീതിയില്‍ സന്ദര്‍ഭം കൈകാര്യം ചെയ്തു. അയർലൻഡിനായി പതിനാറു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ മാര്‍ക്ക് അഡേയര്‍ ആണ് മത്സരത്തിലെ താരം.ഐറിഷ് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ആയ ജോര്‍ജ് ഡോക്ക്റെല്‍ പരമ്പരയിലെ താരവുമായി.ഏഷ്യ കപ്പിന് തയ്യാര്‍ എടുക്കുന്ന അഫ്ഗാന്‍ ടീമിന് പരമ്പര തോല്‍വി വലിയ ഒരു തിരിച്ചടി തന്നെ ആയിരിക്കും.






































