ഇന്ത്യ സിംബാബ്‌വെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
50 ഓവർ ഫോർമാറ്റിൽ വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ സിംബാബ്‌വെയെ നേരിടാന്‍ ഒരുങ്ങുന്നു.കെ എൽ രാഹുല്‍ ആയിരിക്കും ഇന്ത്യയെ നയിക്കുന്നത്.സ്‌പോർട്‌സ് ഹെർണിയക്ക് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രാഹുലിന് ഇത് ടി20 ലോകകപ്പിനും കൂടാതെ ഏഷ്യ കപ്പിനും മുന്നോടിയായി ടീമിനെ പ്രതിനിധീകരിക്കാന്‍ തന്നെ കൊണ്ട് കഴിയും എന്ന് തെളിയിക്കുവാന്‍ ലഭിച്ച അവസരം കൂടിയാണ് ഇത്.
ഇന്ത്യന്‍ സമയം പന്ത്രണ്ടേ മുക്കാലിന് സിംബാബ്‌വെയിലെ ഹരാരെ സ്പോർട്സ് ക്ലബില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.രാഹുലിനെ കൂടാതെ ഈ ടൂര്‍ണമെന്റ് പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് ദീപക് ചഹർ.ദീര്‍ഗ കാലത്തെ പരിക്കില്‍ നിന്ന് മുക്തന്‍ ആയ ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരം ടി 20 ലോകകപ്പിനു മുന്നേ സ്വയം തെളിയിക്കാന്‍ ഒരുങ്ങുകയാണ്.ഏഷ്യാ കപ്പിനുള്ള റിസേര്‍വ് ടീമില്‍ അദ്ദേഹം ഇടം നേടിയിട്ടുണ്ട്.ഈ കഴിഞ്ഞ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ തങ്ങളുടെ നാട്ടില്‍ വെച്ച് ഏകദിന പരമ്പരയിലും T20 ടൂര്‍ണമെന്റിലും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ ആണ് സിംബാബ്‌വെ ടീം.






































