European Football Foot Ball Top News transfer news

എത്രയും പെട്ടെന്ന് മോയിസ് കീനിനെ വില്‍ക്കാന്‍ ഉള്ള തിരക്കില്‍ യുവന്‍റ്റസ്

August 17, 2022

എത്രയും പെട്ടെന്ന് മോയിസ് കീനിനെ വില്‍ക്കാന്‍ ഉള്ള തിരക്കില്‍ യുവന്‍റ്റസ്

മെംഫിസ് ഡീപെയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ ഇരിക്കെ ടീം കാമ്പില്‍ നിന്നും ഫോർവേഡ് മോയിസ് കീനിനു വേണ്ടി ഒരു ടീം കണ്ടുപിടിക്കാന്‍ ഉള്ള തിരക്കില്‍ ആണ് യുവന്‍റ്റസ്.22-കാരനായ ഇറ്റാലിയൻ ഫോർവേഡ്, രണ്ട് വർഷത്തെ ലോൺ ഡീലിൽ കഴിഞ്ഞ വർഷം എവര്‍ട്ടണില്‍ നിന്നും യുവന്‍റ്റസിലേക്ക് തിരിച്ചെത്തി.ലോണ്‍ കാലാവധി കഴിഞ്ഞാല്‍ വാങ്ങാനുള്ള ഓപ്ഷന്‍ കരാറില്‍ ഉണ്ട്.ഡീല്‍ ആഡ് ഓണും ഉള്‍പ്പടെ ഏകദേശം  28 മില്യൺ യൂറോ ചിലവ് ആണ് യുവന്‍റ്റസിന് വരാന്‍ പോകുന്നത്.

Juventus

എന്നാൽ കഴിഞ്ഞ സീസണിൽ മാസിമിലിയാനോ അല്ലെഗ്രിയെ ബോധ്യപ്പെടുത്തുന്നതിൽ താരം  പരാജയപ്പെട്ടു.മെംഫിസ് ഡീപെയുടെ കരാര്‍ പൂര്‍ത്തിയായാല്‍ യുവന്‍റ്റസ് അപ്പോള്‍ തന്നെ താരത്തെ വില്‍ക്കാന്‍ ശ്രമിക്കും എന്ന് പ്രമുഖ കായിക മാധ്യമമായ  ടിഎംഡബ്ല്യു  വെളിപ്പെടുത്തി.താരത്തിനെ ഒരു  ലോണിൽ വിടാൻ യുവേ  അനുവദിക്കില്ല.അദ്ദേഹത്തിനെ തിരിച്ചു കൊണ്ടുവരാന്‍ തീരെ ആഗ്രഹം ഇല്ലാത്ത ക്ലബ്‌ മാനെജ്മെന്റ് ഒരു നിശ്ചിത കരാറിനെ സമ്മതം മൂളുകയുള്ളൂ.

Leave a comment