ചെൽസിയുമായി പിയറി-എമെറിക്ക് ഔബമെയങ്ങിന്റെ ഏജന്റ് ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നു
ഫാബ്രിസിയോ റൊമാനോയുടെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം ചെല്‍സി ഉടമ ടോഡ് ബോഹ്ലി ഔബമേയാങ്ങിന്റെ ഏജന്റുമാരുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 30 മില്യൺ യൂറോയാണ് താരത്തിന്റെ പ്രൈസ് ടാഗ് എന്ന് ബാഴ്സ അറിയിച്ചതായി വാര്‍ത്ത വന്നിരുന്നു.സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ബാഴ്സക്ക് പറഞ്ഞുവിടേണ്ട താരങ്ങളില്‍ ഒരാള്‍ ആണ് ഔബമേയാങ്ങ്.ലെവന്‍ഡോസ്ക്കി ഉള്ളതിനാല്‍ അദ്ദേഹം ആയിരിക്കും സാവിയുടെ ആദ്യ ഇലവനിലെ സ്ഥിരമായ ഓപ്ഷന്.
എന്നാലും താരത്തിനു ബാഴ്സയില്‍ കരിയര്‍ തുടരാന്‍ തന്നെ ആണ് ആഗ്രഹം,കൂടാതെ മാനേജര്‍ സാവിയും താരത്തിന്റെ സേവനം ആവശ്യമാണ് എന്ന് പരസ്യമായി അറിയിച്ചു കഴിഞ്ഞു.അതിനാല്‍ ഈ ഒരു ചര്‍ച്ച പുതിയ മേച്ചില്‍ പുറങ്ങളിലെക്ക് പോകുമോ എന്ന് കാത്തിരുന്നു കാണണം.ചെല്‍സി മാനേജര്‍ ടുഷല്‍ ആണെങ്കില്‍ മുന്‍ ആഴ്സണല്‍ താരത്തിനെ അകമഴിഞ്ഞ് വരവേല്‍ക്കാന്‍ നില്‍ക്കുകയാണ്.ഇരുവരും മുന്‍പ് ബോറൂസിയയില്‍ കളിച്ചിട്ടുണ്ട്.






































