മിറാലെം പിയാനിക്കിന് ഇത് രണ്ടാം ജന്മം
ലാലിഗയിൽ റയോ വല്ലക്കാനോയ്ക്കെതിരെ 0-0ന് സമനില വഴങ്ങിയ ബാഴ്സലോണക്ക് പ്രതീക്ഷിച്ച ഒരു തുടക്കം അല്ല ലഭിച്ചത്.റഡാമെൽ ഫാൽക്കാവോയെ കൈ മുട്ട് കൊണ്ട് ഇടിച്ചിട്ടത് മൂലം രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായ ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് ഇല്ലാതെയാണ് അടുത്ത മത്സരത്തില്‍ ബാഴ്സ റയല്‍ സോസിദാദിനെതിരെ കളിക്കാന്‍ പോകുന്നത്.
തൽഫലമായി, ബാഴ്സലോണയിൽ തന്റെ കരിയറിന് രണ്ടാം ജന്മം ലഭിച്ചിരിക്കുകയാണ് മിറാലെം പിയാനിക്കിന്.ബെസിക്റ്റാസിൽ ലോണിനായി കഴിഞ്ഞ സീസൺ ചെലവഴിച്ച ബോസ്നിയൻ താരം 2021 ഫെബ്രുവരി 24 മുതൽ ബാഴ്സലോണയില്‍ ആണ്.ഈ വേനൽക്കാലത്ത് പിയാനിക്ക് ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു, എന്നാൽ പ്രീസീസണിലെ ശ്രദ്ധേയമായ ചില പ്രകടനങ്ങൾ സാവിയുടെ മനസ്സ് മാറ്റി.ബുസ്ക്കറ്റ്സിന്റെ പ്രൊഫൈലില്‍ കളിക്കാന്‍ ഡി യോംഗ്,കെസ്സി എന്നിവര്‍ ഉണ്ടെങ്കിലും പ്രീ സീസണില്‍ താരം യുവന്റ്റസിനെതിരെ പുറത്തെടുത്ത പ്രകടനം മൂലം പിയാനിക്ക് ആണ് കൂടുതല്‍ ഡിഫന്‍സീവ് റോളില്‍ യോജിക്കുക എന്ന് സാവി തീരുമാനിച്ചതായി സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.






































