പത്തു ദിവസമെങ്കിലും ഡി മരിയ പുറത്ത് ഇരിക്കും
ഏഞ്ചൽ ഡി മരിയയ്ക്ക് പരിക്കേറ്റതിനാൽ കുറഞ്ഞത് 10 ദിവസമെങ്കിലും കളിക്കില്ല എന്ന് യുവന്റസ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച രാത്രി സസുവോളോയ്ക്കെതിരായ തന്റെ അരങ്ങേറ്റ സീരി എ മത്സരത്തിൽ പകുതിക്ക് വെച്ചു സബ് ചെയ്യപ്പെട്ടു.ഒരു ഗോളും ഒരു അസിസ്റ്റുമായി ബിയാൻകോനേരിയുടെ 3-0 വിജയത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
മുൻ പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് ഇടതു തുടയുടെ ആന്തരിക വശത്ത് ക്ഷതം സംഭവിച്ചതയാണ് യുവന്റ്റസ് സ്ഥിതീകരണം.ഇന്ന് രാവിലെ മെഡിക്കൽ ആശുപത്രിയിൽ അർജന്റീനിയൻ താരം വൈദ്യപരിശോധനയ്ക്ക് വിധേയനായിരുന്നു.അടുത്ത സീരി എ മത്സരത്തിൽ യുവന്റസ് സാംപ്ഡോറിയയെ മറാസിയുമായി നേരിടും, ഓഗസ്റ്റ് 27 ശനിയാഴ്ച അലയൻസ് സ്റ്റേഡിയത്തിൽ ഹോസെ മൗറീഞ്ഞോയുടെ റോമയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് യുവേ.അര്‍ജന്റ്റയിന്‍ താരത്തിന്റെ അഭാവം അല്ലെഗ്രിക്ക് വലിയ ഒരു തിരിച്ചടി തന്നെ ആയിരിക്കും.






































