അലക്സ് കൊളാഡോ ഒരു സീസന്‍ ലോണില്‍ എല്‍ച്ചേയില്‍ ചേരും
ഒരു സീസൺ ലോണിൽ എൽച്ചെയിൽ ചേരാൻ അലക്സ് കൊളാഡോ ക്ലബ് വിട്ടതായി ബാഴ്‌സലോണ അറിയിച്ചു.ഇടപാടിൽ പർച്ചേസ് ഓപ്‌ഷനൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും കറ്റാലൻ ഫോർവേഡ് 2023 ജൂൺ 30 വരെ എൽച്ചെക്ക് വേണ്ടി കളിച്ചതിനു ശേഷം ടീമിലേക്ക് മടങ്ങിയെത്തും എന്നും അവര്‍ അറിയിച്ചു.ബാഴ്സയില്‍ നിലവില്‍ ഫോര്‍വേഡുകള്‍ക്ക് പഞ്ഞം ഒന്നുമില്ല അതിനാല്‍ എൽച്ചെയിലേക്ക് പോകുന്നത് കൊളാഡോയ്ക്ക് ഒരു ടീമിൽ പ്രധാനപ്പെട്ട ഫസ്റ്റ്-ടീം അനുഭവം നേടാനുള്ള അവസരം നൽകുന്നു.
കഴിഞ്ഞ സീസണില്‍ താരം രണ്ടാം പകുതിയില്‍ ഗ്രനാഡക്ക് വേണ്ടി ലോണില്‍ കളിച്ചിരുന്നു. സബാഡലിൽ ജനിച്ച കൊളാഡോയ്ക്ക് 23 വയസ്സാണ്. പതിനൊന്നാം വയസ്സിൽ എസ്പാൻയോളിൽ നിന്ന് ബാഴ്‌സലോണയിൽ ചേർന്ന അദ്ദേഹം തന്റെ സീനിയർ കരിയർ മുഴുവനും ക്യാമ്പ് നൗവിൽ ചെലവഴിച്ചു എങ്കിലും ആദ്യ ടീമിലെ സ്ഥിരാങ്കത്വം ഇപ്പോഴും അദ്ദേഹത്തിന് കിട്ടാകനിയാണ്.






































