ഇൽകെ ഗുണ്ടോഗന്‍റെ കാര്യത്തില്‍ സിറ്റിയുടെ U ടേണ്‍
2022-23 കാമ്പെയ്‌നിന്റെ അവസാനത്തിനു ശേഷവും സെൻട്രൽ മിഡ്‌ഫീൽഡർ ഇൽകെ ഗുണ്ടോഗനെ വിട്ട് നല്‍കാന്‍ പെപ്പ് ഗാര്‍ഡിയോള തയ്യാര്‍ അല്ല.31-കാരൻ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ കരാറിന്റെ അവസാന 12 മാസത്തിലേക്ക് പ്രവേശിച്ചു, എന്നാൽ ഇത് നീട്ടുന്നത് സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.ദി സൺ നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്‍റെ കരാര്‍ നീട്ടി നല്‍കാന്‍ ക്ലബ് പദ്ധതിയിടുന്നു.
ഗുണ്ടോഗനെ തങ്ങളുടെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ബൊറൂസിയ ഡോർട്ട്മുണ്ടിന് താൽപ്പര്യമുണ്ട്.അടുത്ത സമ്മറില്‍ ഒരു ഫ്രീ ട്രാന്‍സ്ഫര്‍ ആയിരുന്നു ജര്‍മന്‍ ക്ലബിന്റെ ലക്ഷ്യം. മിഡ്ഫീൽഡർ 2016 ജൂലൈയിൽ ഡോർട്ട്മുണ്ടിൽ നിന്ന് ആണ് സിറ്റിയിലേക്ക് എത്തിയത്.വന്നതിനു ശേഷം പെപ്പിന്റെ ഫുട്ബോള്‍ ഫിലോസഫിയില്‍ നല്ല ഒരു റോള്‍ തന്നെ താരത്തിനു നിര്‍വഹിക്കാന്‍ ഉണ്ടായിരുന്നു.ബെര്‍ണാര്‍ഡോ സില്‍വയുടെ വരവിനു ശേഷം ആദ്യ പതിനൊന്നില്‍ സ്ഥിരമായി ഇടം നേടാന്‍ കഴിയാതെ പോയ ഗുണ്ടോഗണ്‍ പതിവ് സമയം കളിക്കാന്‍ ലഭിക്കുന്ന ഇടത്തേക്ക് മാറാന്‍ ഉദ്ദേശിച്ചിരുന്നു.താരത്തിനെ വിടാനുള്ള ഒരു ഉദ്ദേശത്തില്‍ തന്നെ ആയിരുന്നു സിറ്റിയും.എന്നാല്‍ ഈ സമറോടെ ടീം വിടാന്‍ സില്‍വ ഒരുങ്ങുമ്പോള്‍ മികച്ച ഒരു ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറായ ഗുണ്ടോഗന്‍റെ സേവനം ഭാവിയില്‍ പെപ്പിന് അത്യന്താപേക്ഷിതം ആയിരിക്കും.കൂടാതെ കഴിഞ്ഞ മത്സരത്തില്‍ സിറ്റി ക്യാപ്റ്റന്‍റെ ആംബാന്‍ഡ് അണിഞ്ഞ താരത്തിന്‍റെ നേതൃതപാടവം സിറ്റിക്ക് ഒരു മുതല്‍ കൂട്ടും ആയേക്കും.






































