‘ജൂണിയര്‍ പിര്‍ലോ” തല്ക്കാലം ആഴ്സണലിലേക്ക് ഇല്ല
എസി മിലാൻ മിഡ്ഫീൽഡർ സാന്ദ്രോ ടോണാലി ഈ സമ്മറില്‍ ആഴ്സണലിലേക്ക് മാറാനുള്ള സാധ്യത തള്ളിക്കളഞ്ഞു.2020-ൽ ബ്രെസിയയിൽ നിന്ന് സാൻ സിറോയിൽ എത്തിയ 22-കാരനുമായി കഴിഞ്ഞ കുറച്ചു സീസണുകളില്‍ തന്നെ പല യൂറോപ്പിയന്‍ വമ്പന്മാരുമായും ട്രാന്‍സ്ഫര്‍ റൂമര്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു.താരത്തിനു വേണ്ടി ആഴ്സണല്‍ 40 മില്യൺ പൗണ്ടിന് ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് എന്നുയ വാര്‍ത്ത നല്‍കിയത് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ആയിരുന്നു.മുന്‍ മിലാന് – യുവന്റ്റസ് താരമായ പിര്‍ലോയുടെ അതെ കേളി ശൈലിയുള്ള താരത്തിനെ ജൂണിയര്‍ പിര്‍ലോ എന്ന പേരിലും സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നു.
സ്റ്റെഫാനോ പിയോളിയുടെ ഡബിൾ പിവറ്റ് പൊസിഷനില്‍ ഇടം നേടാന്‍ ഫ്രാങ്ക് കെസി, ഇസ്മായേൽ ബെന്നസർ എന്നിവരോട് മത്സരിച്ച ടോണാലി, 36 സീരി എ ഗെയിമുകളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി റോസോനേരിക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ക്ലബ്ബ് തലത്തിൽ തന്റെ ശക്തമായ ഫോമിനിടയിൽ റോബർട്ടോ മാൻസിനിയുടെ ഇറ്റലി ടീമിൽ ഇടം നേടിയ ടോണാലി എസി മിലാനുമായി നാല് വര്‍ഷത്തെ കരാറില്‍ തുടര്‍ന്നേക്കും എന്ന് ഞായറാഴ്ച്ച നടത്തിയ അഭിമുഖത്തിൽ അറിയിച്ചിരിക്കുന്നു.






































