പിയറി-എമെറിക്ക് ഔബമേയാങ്ങിനായി 23 മില്യൺ പൗണ്ട് ചെല്‍സിയില്‍ നിന്ന് ബാഴ്സ ആവശ്യപ്പെട്ടു
ബാഴ്സലോണ സ്ട്രൈക്കർ പിയറി-എമെറിക് ഔബമേയാങ്ങിന്റെ സേവനം ഉറപ്പാക്കാൻ 23 മില്യൺ പൗണ്ട് വേണ്ടിവരുമെന്ന് ചെൽസിയോട് ബാഴ്സ ആവശ്യപ്പെട്ടിരിക്കുന്നു.33-കാരനെ ജനുവരിയിൽ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ ബാഴ്സക്ക് ഒന്നും തന്നെ മുടക്കേണ്ട ആവശ്യം വന്നിരുന്നില്ല.കാമ്പ് ന്യൂയിലെക്ക് എത്തിയത് മുതല്‍ താരം ആഴ്സണലില്‍ കഴിഞ്ഞ ഒരു വര്‍ഷം മുഴുവനും കാണിക്കാത്ത ഫോം പുറത്തെടുത്തു.ബാഴ്സയേ ലീഗ് പട്ടികയില്‍ രണ്ടാമത്തെ സ്ഥാനത് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രകടനം ഒഴിച്ച് കൂടാന്‍ പറ്റാത്തത് ആണ്.
എന്നാല്‍ നിലവില്‍ ലെവന്‍ഡോസ്ക്കിയുടെ സാന്നിധ്യം ഔബമേയാങ്ങിനു കൂടുതല്‍ സമയം ലഭിക്കുന്നത് തടസപ്പെടുത്തുന്നു.അതിനാല്‍ ക്ലബ് മാറുന്നത് ഒരു ഓപ്ഷന് ആയി അദ്ദേഹം കരുതുന്നുണ്ട്,കൂടാതെ തങ്ങളുടെ കണക്ക് പുസ്തകങ്ങളില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ താരങ്ങളെ പറഞ്ഞുവിടാന്‍ ബാഴ്സ ആഗ്രഹിക്കുന്നു.എന്നാല്‍ ഈ അടുത്ത് നല്കിയ അഭിമുഘത്തില്‍ താരത്തിനെ താന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരാളായി കാണുന്നു എന്നും സാവി പറഞ്ഞത് കൂടി കണക്കില്‍ എടുക്കുകയാണെങ്കില്‍ ഔബമേയാങ്ങിന്റെ ഭാവി കരിയര്‍ എവിടെ തുടരും എന്ന് പ്രവചിക്കുന്നത് നിലവില്‍ അല്പം സങ്കീർണ്ണമായ കാര്യം ആണ്.






































