European Football Foot Ball Top News

ആരാധകരോട് മാപ്പ് ചോദിച്ച് സാവി ; ടീമിനെ ശക്തിപ്പെടുത്തുന്നതില്‍ ആയിരിക്കും ശ്രദ്ധ എന്ന് അറിയിച്ചു

August 14, 2022

ആരാധകരോട് മാപ്പ് ചോദിച്ച് സാവി ; ടീമിനെ ശക്തിപ്പെടുത്തുന്നതില്‍ ആയിരിക്കും ശ്രദ്ധ എന്ന് അറിയിച്ചു

ശനിയാഴ്ച ക്യാമ്പ് നൗവിൽ റയോ വല്ലെക്കാനോയ്‌ക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച സാവി ബാഴ്സ ടീമിനെ ഇനിയും ശക്തിപ്പെടുത്തേണ്ടത് ഉണ്ട് എന്ന് വെളിപ്പെടുത്തി.എന്നാല്‍ ഇവിടെ നോക്കേണ്ടത് റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിഞ്ഞ,ആൻഡ്രിയാസ് ക്രിസ്‌റ്റെൻസൻ എന്നിവരോടൊപ്പം ബാഴ്‌സ അവരുടെ അഞ്ച് സമ്മർ സൈനിംഗുകളിൽ നാല് പേരും  റായോയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചിരുന്നു.

Barcelona | Barcelona news | OneFootball

“ഓഗസ്റ്റ് 31 വരെ സമയം ഉണ്ട്.പല മാറ്റങ്ങളും വരുത്താന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.എന്നാല്‍ അത് ഒരു ഒഴിവുകഴിവായി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിരാശ ഞാൻ മനസ്സിലാക്കുന്നു. ഞങ്ങളില്‍ അതിയായ പ്രതീക്ഷയുടെ ഭാരം ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം.ശരിയായ പാദയില്‍ ആണ് എന്ന് തെളിയിക്കാന്‍ ബാഴ്സക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്താത്തതില്‍  ഞങ്ങള്‍ക്ക് അതിയായ ലജ്ജയുണ്ട്. ഞങ്ങള്‍ ഇനിയും  കൂടുതല്‍ ഗെയിം വിശകലനം ചെയ്യുകയും കളി മെച്ചപ്പെടുത്തുകയും ചെയ്യും.” മത്സരശേഷം സാവി മാധ്യമാങ്ങളോട് പറഞ്ഞു.

 

Leave a comment