സിറ്റി കുതിക്കുന്നു. തുടരെ രണ്ടാം വിജയം. ടേബിളിൽ തലപ്പത്ത്
തുടർച്ചയായ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് ഉജ്വല വിജയം. ബേൺമൗത്തിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളിനാണ് സിറ്റി വിജയിച്ചത്. കളിയുടെ സർവ്വ മേഖലയിലും സിറ്റിയുടെ ആധിപത്യമായിരുന്നു. സൂപ്പർ സ്ട്രൈക്കർ ആയ ഹാലണ്ടിന് ഗോൾ ഒന്നും നേടാൻ കഴിയാത്തത് മാത്രമാണ് ആരാധകരെ നിരാശപ്പെടുത്തിയ കാര്യം. എന്നിരുന്നാലും ആക്രമണത്തിന് ഒരു കുറവും തന്നെ ഉണ്ടായിരുന്നില്ല.
സ്വന്തം മൈതാനമായ സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുണ്ടോഗൻ, ഡിബ്രുയ്ൻ, ഫോഡൻ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ഒരു ഗോൾ ബേൺമൗത്ത് ഡിഫൻഡർ ആയ ലേർമയുടെ പിഴവിൽ നിന്നായിരുന്നു. ഇരു പകുതികളിലുമായി 19,31,37,79 മിനിറ്റുകളിൽ ആണ് സിറ്റി സ്കോർ ചെയ്തത്. ഇതോടെ തുടക്കം തന്നെ പോയിൻ്റ് ടേബിളിൻ്റെ തലപ്പത്ത് ഇരിക്കാൻ സിറ്റിക്ക് ആയി. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാർ ആണ് സിറ്റി. ഇത്തവണയും അവർക്ക് തന്നെയാണ് കൂടുതൽ കിരീടസാധ്യത കൽപിക്കപ്പെടുന്നത്. എന്ത് തന്നെയായാലും പെപും കൂട്ടരും ഒരുങ്ങി തന്നെയാണെന്ന് ഈ ഒരു മത്സരത്തോടെ പലർക്കും മനുസിലായിട്ടുണ്ടാവും.
മാഞ്ചസ്റ്റർ ടീമുകളിൽ യുണൈറ്റഡ് ടേബിളിൽ ഏറ്റവും താഴെയും സിറ്റി ഏറ്റവും മുകളിലും എന്നതാണ് ഇവിടെ കൗതുകകരമായ കാര്യം.






































