European Football Foot Ball Top News

എവര്‍ട്ടന് തുടര്‍ച്ചയായ രണ്ടാം തോല്‍വി ;ലീഗിലെ ആദ്യ ജയം നേടി ആസ്ട്ടന്‍ വില്ല

August 14, 2022

എവര്‍ട്ടന് തുടര്‍ച്ചയായ രണ്ടാം തോല്‍വി ;ലീഗിലെ ആദ്യ ജയം നേടി ആസ്ട്ടന്‍ വില്ല

വില്ല പാർക്കിൽ നടന്ന മത്സരത്തില്‍ എവര്‍ട്ടനെ ഒന്നിനെതിരെ  രണ്ടു ഗോളിന് പരാജയപ്പെടുത്തി ആസ്ട്ടന്‍ വില്ല.ആദ്യ വാരാന്ത്യത്തിൽ ബോൺമൗത്തിൽ 2-0 ന് തോറ്റ വില്ലയുടെ മാനേജർ സ്റ്റീവൻ ജെറാർഡിനും ചെല്‍സിയില്‍ തോല്‍വി നേരിട്ട ഫ്രാങ്ക് ലാംപാര്‍ഡിനും ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യം ആയിരുന്നു.

Aston Villa vs Everton LIVE! Premier League: team news, free match  highlights | Football News | Sky Sports

ആദ്യ പകുതിയില്‍ ഡാനി ഇങ്ങ്സ് നേടിയ ഗോളോടെ  ആസ്ട്ടന്‍ വില്ല എവര്‍ട്ടന് മേല്‍ ലീഡ് നേടി. രണ്ടാം പകുതിയിൽ കളിയുടെ വേഗത കൂട്ടി എങ്കിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ എവര്‍ട്ടന്‍ പാടുപ്പെട്ടു.ആദ്യ ഗോളിന് വഴിയൊരുക്കിയ  ഒല്ലി വാറ്റ്കിൻസിന്‍ തന്നെ ആണ് ആസ്ട്ടന്‍ വില്ലയുടെ  രണ്ടാം ഗോളിനും  തുടക്കം കുറിച്ചത്.എമി ബ്യൂണ്ടിയാണ് വില്ലക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.രണ്ടു മിനുട്ടിന് ശേഷം വില്ല പ്രതിരോധ താരമായ ലൂക്കാസ് ഡിഗ്നെയുടെ ഓണ്‍ ഗോളോടെ  എവര്‍ട്ടന്‍ സ്കോര്‍ ബോര്‍ഡിലേക്ക് തങ്ങളുടെ സംഭാവന ചെയ്തു. തോല്‍വിയോടെ മാനേജര്‍ ഫ്രാങ്ക് ലാംപാര്‍ഡ് കൂടുതല്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. രണ്ടു തോല്‍വിയോടെ ലീഗിന് തുടക്കം കുറിച്ച എവര്‍ട്ടന്‍റെ അടുത്ത  എതിരാളി  റിലഗേഷന്‍ സോണില്‍  ഉള്ള നോട്ടിംഗ്ഹാം ഫോറസ്റ്റ് ആണ്.

Leave a comment