European Football Foot Ball Top News

മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി ബോണ്‍മൌത്ത്

August 13, 2022

മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി ബോണ്‍മൌത്ത്

ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും പുതുതായി പ്രമോട്ടുചെയ്‌ത ബോൺമൗത്തും  ഇന്ന് നേര്‍ക്കുന്നേര്‍.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മത്സരം നടക്കാന്‍ പോകുന്നത്.പ്രീമിയർ ലീഗ് സീസണിന്റെ ആദ്യ വാരത്തില്‍ തന്നെ  ഇരുവരും രണ്ടു ഗോള്‍ മാര്‍ജിനില്‍ വിജയം നേടിയിരുന്നു.

Erling Braut Haaland celebrates scoring for Manchester City on August 7, 2022

ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ സിറ്റി പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ എന്നത്തേയും പോലെ ആധിപത്യം സ്ഥാപ്പിച്ച സിറ്റിക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയത് എര്‍ലിംഗ് ഹാലണ്ട് ആയിരുന്നു.ഒരുപക്ഷെ താരത്തിനെ പിന്‍വലിച്ചിലായിരുന്നു എങ്കില്‍ ഒരു ഹാട്രിക്ക് അദ്ധേഹത്തിന്റെ ബൂട്ടില്‍ നിന്ന് കാണാമായിരുന്നു.സിറ്റിയുടെ ലക്ഷ്യം തുടക്കത്തില്‍ തന്നെ വളരെ വ്യക്തം ആണ്.ഇത്തവണയും എന്നത്തേയും പോലെ ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും നേടുക എന്ന ലക്ഷ്യത്തിലേക്ക് ആണ് സിറ്റി ചുവടു വെക്കുന്നത്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ദുര്‍ബലര്‍ ആയ ബോൺമൗത്തിനെതിരെ മൂന്നു പൊയിന്റില്‍  കുറഞ്ഞത് ഒന്നും തന്നെ പെപ്പിന് വേണ്ട.ആസ്റ്റൺ വില്ലയ്‌ക്കെതിരെ നേടിയ വിജയം ബോൺമൗത്തിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.ശക്തര്‍ ആയ സിറ്റിയെ നേരിടുമ്പോള്‍ ആ ഒരു വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ തന്നെ ആയിരിക്കും ബോണ്‍മൌത്ത് കളിക്കാന്‍ ഇറങ്ങുന്നത്.

Leave a comment