അവസാന പതിനഞ്ച് മിനുട്ടില്‍ ആളികത്തി ഡോര്‍ട്ടുമുണ്ട്
വെള്ളിയാഴ്ച നടന്ന ബുണ്ടസ്‌ലിഗയിൽ ആതിഥേയരായ ഫ്രീബർഗിനെ 3-1ന് തോൽപ്പിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് മത്സരത്തിന്റെ അവസാന പതിനഞ്ച് മിനുട്ടിനുള്ളില്‍ പ്രവചനാതീതമായ തിരിച്ചുവരവ് നടത്തി.ബൊറൂസിയ ഡോർട്ട്മുണ്ട് 11 മിനിറ്റിനുള്ളിൽ മൂന്ന് സബ്സ്റ്റിറ്റ്യൂട്ടുകളിലൂടെ മൂന്ന് ഗോളുകൾ ആണ് നേടിയത്.അത്രയും നേരം ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്നു അവര്‍.
ഇംഗ്ലണ്ട് യൂത്ത് ഇന്റർനാഷണൽ ജാമി ബൈനോ-ഗിറ്റൻസ് 77-ാം മിനിറ്റിൽ ഗോളിയുടെ പിഴവ് മുതലെടുത്ത് സമനില ഗോള്‍ നേടി.യൂസൗഫ മൗക്കോക്കോ 84 ആം മിനുട്ടിലും മാരിയസ് വുൾഫ് 88-ാം മിനുട്ടിലും ഗോള്‍ കണ്ടെത്തിയതോടെ ഫ്രെയ്ബര്‍ഗിനു സ്വന്തം കാണികളുടെ മുന്നില്‍ അവിശ്വസനീയമാം വിധം തോല്‍വി നേരിട്ടു.കാണികളുടെ മുന്നിലെ ആദ്യ ഹോം മത്സരം ആയിരുന്നു ഫ്രെയ്ബര്‍ഗിന്റെ ഇത്.ട്യൂമറിന് ചികിത്സയിൽ കഴിയുന്ന സെബാസ്റ്റ്യൻ ഹാലറിന് പകരക്കാരനായി പുതിയ സ്‌ട്രൈക്കർ ആന്റണി മൊഡെസ്റ്റെയുമായി ആണ് ഡോർട്ട്മുണ്ട് കളി ആരംഭിച്ചത്.മൈക്കൽ ഗ്രിഗോറിറ്റ്‌ഷ് ആണ് ഫ്രെയ്ബര്‍ഗിനു വേണ്ടി 35 ആം മിനുട്ടില്‍ ഗോള്‍ നേടിയത്.






































