പിനമോണ്ടി ഇന്ററിൽ നിന്ന് സാസുവോളോയിൽ ചേരുന്നു
20 മില്യൺ യൂറോ ചിലവിൽ ഇന്ററിൽ നിന്ന് ആൻഡ്രിയ പിനമോണ്ടിയെ സാസുവോളോ ഔദ്യോഗികമായി ഒപ്പുവച്ചു, വാങ്ങാനുള്ള ബാധ്യത ഉള്‍പ്പെടുന്ന ഒരു ലോണ്‍ ആണ് കരാര്‍ നിബന്ധന.2027 ജൂൺ വരെ ആയിരിക്കും താരവുമായി സസുവോളോ പ്രവര്‍ത്തിക്കുക.ഇന്റര്‍ അക്കാദമി പ്രോഡക്റ്റ് ആയ താരം ഫ്രോസിനോൺ, ജെനോവ, എംപോളി എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ, 23-കാരൻ എംപോളിക്ക് വേണ്ടി 36 സീരി എ മത്സരങ്ങളിൽ 13 തവണ ഗോള്‍ നേടുകയും അവരെ മിഡ് ടേബിളില്‍ ഫിനിഷ് ചെയ്യുന്നതിന് വേണ്ടി മികച്ച സംഭാവനയും നല്‍കിയിട്ടുണ്ട്.അറ്റലാന്റ, മോൺസ, സലെർനിറ്റാന എന്നിങ്ങനെ പല ടീമുകളും താരത്തിന്റെ സേവനം വാങ്ങുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ സാസുവോളോയുടെ കരാര്‍ ആണ് ഇന്ററിനെ ഏറ്റവും ആകര്‍ഷിച്ചത്.ഈ സമറോടെ തങ്ങളുടെ മികച്ച താരമായ ജിയാൻലൂക്ക സ്കാമാക്കയേ വെസ്റ്റ് ഹാമിന് നഷ്ട്ടപ്പെടുത്തിയത് മൂലം വന്ന വിടവ് നികത്താന്‍ ആണ് ഇന്റര്‍ താരത്തിന്റെ സൈനിംഗ് സാസുവോളോ പൂര്‍ത്തിയാക്കുന്നത്.






































