European Football Foot Ball Top News transfer news

യുണൈറ്റഡ് ഫോര്‍വേഡിനെ റാഞ്ചാന്‍ പിഎസ്ജി

August 12, 2022

യുണൈറ്റഡ് ഫോര്‍വേഡിനെ റാഞ്ചാന്‍ പിഎസ്ജി

പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡുമായി ചർച്ചകൾ നടത്തുന്നു എന്ന റിപ്പോര്‍ട്ട് നല്‍കി ഫ്രഞ്ച് മാധ്യമങ്ങള്‍.പ്രമുഘ കായിക ദിനപത്രമായ എല്‍ എകുപ്പേ ആയിരുന്നു ആദ്യം വാര്‍ത്ത‍ നല്‍കിയത്.തുടർന്ന് RMC സ്‌പോർട്ട്, ഫുട്‌മെർകാറ്റോ,ഈഎസ്പിഎന്‍ എന്നിവരും വെച്ചുപിടിച്ചു.

റാഷ്‌ഫോർഡിന്റെ ഏജന്റുമായി പിഎസ്‌ജി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും പാർക്ക് ഡെസ് പ്രിൻസസിലേക്ക് വരാനുള്ള ഓപ്ഷന്‍ താരത്തിനെ ഏറെ സന്തോഷിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.പിഎസ്ജിയില്‍ താരത്തിനു  ഇടതു വിംഗിലോ സെന്റർ ഫോർവേഡ് ആയോ കളിക്കാനാകും.മിലാൻ താരം റാഫേൽ ലിയോ ആയിരുന്നു ഫ്രഞ്ച് ക്ലബിന്റെ ഫസ്റ്റ് ചോയിസ് ,എന്നാല്‍ അവരുമായി കരാര്‍ വിപുലീകരണത്തിന്റെ വക്കില്‍ ഉള്ള താരത്തെ ഉപേക്ഷിച്ച് യുണൈറ്റഡ് താരത്തിനു പിന്നില്‍ പിഎസ്ജി പോവുകയായിരുന്നു എന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

Leave a comment