സെർജിയോ ഗോമസിനെ സൈന്‍ ചെയ്യാന്‍ 11 മില്യൺ പൗണ്ടിന്റെ കരാർ മാന്‍ സിറ്റി പൂര്‍ത്തീകരിച്ചു
ലെഫ്റ്റ് ബാക്ക് സെർജിയോ ഗോമസിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി ആൻഡർലെച്ചുമായി 11 മില്യൺ പൗണ്ട് കരാറിൽ ഏർപ്പെട്ടതായി വാര്‍ത്ത.അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ അദ്ദേഹം മാഞ്ചസ്റ്ററിലെത്തി വൈദ്യപരിശോധനക്ക് ശേഷം നീക്കം പൂർത്തിയാക്കും.21-കാരനെ സിറ്റി ഒരു ഡെവലപ്‌മെന്റ് കളിക്കാരനായി കണക്കാക്കുന്നു, മറ്റ് സിറ്റി ഗ്രൂപ്പ് ക്ലബ്ബുകളിലൊന്നിലേക്ക് അദ്ദേഹത്തിനെ ലോണിലേക്ക് നല്‍കുമെന്ന് വാര്‍ത്തയുണ്ട്.സ്പാനിഷ് ടീമായ ജിറോണ ആണ് ഫസ്റ്റ് ഓപ്ഷന്‍.
ഈ സീസണിൽ പെപ് ഗ്വാർഡിയോളയുടെ ഫസ്റ്റ്-ടീം സ്ക്വാഡിലേക്ക് അദ്ദേഹം ചേരുമെന്നുള്ള വാര്‍ത്തയും ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിന്ന് വന്നിരുന്നു.ഒഡിഗാര്‍ഡ് പോയ വിടവില്‍ മറ്റ് പല ഒപ്ഷനുകളും സിറ്റി പരിഗണിക്കുന്നുണ്ട്.ബൊറൂസിയ ഡോർട്ട്മുണ്ട് ലെഫ്റ്റ് ബാക്ക് റാഫേൽ ഗുറേറോയും സിറ്റിയുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഉണ്ട്.






































