European Football Foot Ball Top News transfer news

ഗെയിം പ്ലാന്‍ മാറ്റാനുള്ള റൊണാള്‍ഡോയുടെ അപേക്ഷ തള്ളി എറിക് ടെന്‍ ഹാഗ്

August 11, 2022

ഗെയിം പ്ലാന്‍ മാറ്റാനുള്ള റൊണാള്‍ഡോയുടെ അപേക്ഷ തള്ളി എറിക് ടെന്‍ ഹാഗ്

പുതിയ ഫോർവേഡിനെ  സൈൻ ചെയ്യാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അപേക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് നിരസിച്ചതായി റിപ്പോർട്ട്., ദ മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ രണ്ട് വർഷത്തെ കരാറിന്റെ ശേഷിക്കുന്ന ഭാഗം യുണൈറ്റഡില്‍ തുടരാന്‍ താരത്തിനു പ്രശ്നം ഒന്നുമില്ല എന്നാല്‍ ക്ലബിന്റെ അടുത്ത് നിന്ന് കുറച്ചു വിട്ടുവീഴ്ച്ചകള്‍ അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഫോർവേഡ് ലൈനിൽ തന്‍റെ ഒപ്പം കോമ്പിനേഷന്‍ കളിക്കാന്‍ കഴിയുന്ന ഒരാള്‍ വേണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.എന്നാല്‍ എറിക് ടെന്‍ ഹാഗ് ഇതിനെ അപ്പാടെ നിരസിച്ചു എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.റൊണാള്‍ഡോയുടെ അപേക്ഷ അര്‍ത്ഥം ആക്കുന്നത് ഫ്രന്റ്‌ ലൈനില്‍ രണ്ട് സ്ട്രൈക്കര്‍മാരെ ഉപയോഗിക്കണം എന്നാണ്.എന്നാല്‍ ടെന്‍ ഹാഗിന്‍റെ ഗെയിം പ്ലാന്‍ അതില്‍ നിന്നും അല്പം വിത്യസ്ഥം ആണ്.ഒരു സെന്‍ട്രല്‍ സ്ട്രൈക്കര്‍ ഉള്‍പ്പടെ രണ്ടു വിങ്ങുകളില്‍ അതിവേഗ കളിക്കാരെ ഉപയോഗിക്കുക എന്നതാണ് അദ്ധേഹത്തിന്റെ തന്ത്രം.തുടക്കം മുതല്‍ക്കേ ഇരുവരുടെയും ബന്ധം അത്ര നല്ല രീതിയില്‍ ആയിരുന്നില്ല. റൊണാള്‍ഡോ മത്സരം പൂര്‍ത്തിയാക്കാതെ  ഗ്രൗണ്ട് വിട്ട് പോയത് നല്ല ഒരു സന്ദേശം അല്ല നല്‍കുന്നത് എന്ന് ടെന്‍ ഹാഗ് പറഞ്ഞിരുന്നു.കൂടാതെ ബ്രൈട്ടന്‍ എതിരെയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ റൊണാള്‍ഡോയേ കളിപ്പിക്കാന്‍ അദ്ദേഹം ഇറക്കിയിരുന്നില്ല.

Leave a comment