2027 വരെ ലിവര്‍പൂളുമായി കരാര്‍ നീട്ടി ഹാർവി എലിയട്ട്
2027 വേനൽക്കാലം വരെ ഹാർവി എലിയട്ട് ക്ലബ്ബിൽ പുതിയ കരാർ ഒപ്പിട്ടതായി ലിവർപൂൾ അറിയിച്ചു.കഴിഞ്ഞ സീസണിൽ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് 19-കാരൻ അത്ഭുതകരമായ തിരിച്ചുവരവ് ആണ് നടത്തിയത്.കഴിഞ്ഞ ടേമില്‍ എലിയട്ട് 11 സീനിയർ മത്സരങ്ങളിൽ കളിച്ചിരുന്നു,കൂടാതെ കാർഡിഫ് സിറ്റിക്കെതിരായ എഫ്എ കപ്പിൽ ക്ലബ്ബിനായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി.കരാര്‍ വിപുലീകരണത്തിന് ശേഷം താരവിം മാനേജര്‍ ക്ലോപ്പും തങ്ങളുടെ സന്തോഷം പങ്കുവെച്ചു.
മുഹമ്മദ് സലാ, ജെയിംസ് മിൽനർ, ജോ ഗോമസ്, ഡിയോഗോ ജോട്ട, സ്റ്റെഫാൻ ബജ്‌സെറ്റിക് എന്നിവർക്ക് ശേഷം ഈ വേനൽക്കാലത്ത് കരാര്‍ നീട്ടാന്‍ ഉദ്ദേശിക്കുന്ന ആറാമത്തെ താരമാണ് എലിയട്ട്.2021 ലെ ലോൺ സ്പെൽ സമയത്ത് ബ്ലാക്ക്ബേൺ റോവേഴ്സിനായി 42 മത്സരങ്ങളിൽ ഏഴ് ഗോളുകളും 11 അസിസ്റ്റുകളും നേടിയ മിഡ്ഫീൽഡർ – തിയാഗോ അൽകന്റാരയുടെയും അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്‌ന്റെയും കാലത്തിനു ശേഷം ലിവര്‍പൂള്‍ മിഡ്ഫീല്‍ഡിന് കരുത്ത് പകരും എന്ന് മാനെജ്മെന്റ് വിശ്വസിക്കുന്നു.






































