നാലംഗ സംഘത്തിനെ പരിശീലനത്തില്‍ നിന്ന് അന്റോണിയോ കൊണ്ടേ പുറത്താക്കിയിരുന്നു
ടോട്ടൻഹാം ഹോട്സ്പർ താരങ്ങളായ ടാംഗുയ് എൻഡോംബെലെ, ജിയോവാനി ലോ സെൽസോ, സെർജിയോ റെഗ്വിലോൺ, ഹാരി വിങ്ക്സ് എന്നിവരെ ഫസ്റ്റ് ടീം പരിശീലനത്തിൽ നിന്ന് അന്റോണിയോ കോണ്ടെ പുറത്താക്കിയതായി റിപ്പോർട്ട്.സെപ്റ്റംബർ 1 നു മുന്‍പ് കോണ്ടെ തന്റെ ടീമിനെ രൂപപ്പെടുതാന് ഒരുങ്ങുകയാണ്.സ്പർസ് ദക്ഷിണ കൊറിയയിലെ പ്രീ-സീസൺ പര്യടനത്തിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഈ നാല്‍വര്‍ സംഘം ഒറ്റക്ക് ആണ് പരിശീലനം നടത്തുന്നത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഈ വേനൽക്കാലത്ത് ഇതുവരെ ആറ് കളിക്കാർ സ്പർസിൽ എത്തിയിട്ടുണ്ട്, യെവ്സ് ബിസ്സൗമ, ഇവാൻ പെരിസിച്ച്, റിച്ചാർലിസൺ, ഡിജെഡ് സ്പെൻസ്, ഫ്രേസർ ഫോർസ്റ്റർ, ക്ലെമന്റ് ലെങ്ലെറ്റ് എന്നിവരാണ് ഈ സമ്മര്‍ മുതല്‍ ലണ്ടന്‍ ക്ലബിന്റെ ഭാഗമാകാന്‍ പോകുന്നത്.അതേസമയം, സ്റ്റീവൻ ബെർഗ്വിജൻ, കാമറൂൺ കാർട്ടർ-വിക്കേഴ്സ്, ജാക്ക് ക്ലാർക്ക്, കിയോൺ എറ്റെറ്റ് എന്നിവരെല്ലാം ക്ലബില്‍ നിന്ന് പുറത്തേക്ക് പോയി.ജോ റോഡൺ, ട്രോയ് പാരറ്റ്, ഡെയ്ൻ സ്കാർലറ്റ്, ആൽഫി വൈറ്റ്മാൻ എന്നിവര്‍ ലോണില്‍ ക്ലബ് വിട്ടിരുന്നു.






































