ഖത്തര് ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഫിലിപ്പ് ലാം
ആതിഥേയ രാജ്യമായ ഖത്തറിന്റെ മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ മുൻ ജർമ്മനി, ബയേൺ മ്യൂണിക്ക് ക്യാപ്റ്റൻ ഫിലിപ്പ് ലാം ഈ ലോകക്കപ്പ് ബഹിഷ്കരിക്കും എന്ന് പ്രഖ്യാപ്പിചിരിക്കുന്നു.രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ചെറിയ ഗൾഫ് രാജ്യത്തിന് ടൂർണമെന്റ് നൽകിയതിന് ഫിഫ വ്യാപകമായ വിമർശനം നേരിടുന്നുണ്ട്.
ഖത്തർ മുമ്പ് ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല, ടൂർണമെന്റിന്റെ ആതിഥേയാവകാശം നൽകുമ്പോൾ ലോക റാങ്കിങ്ങിൽ 113-ാം സ്ഥാനത്തായിരുന്നു ഖത്തർ.2010-ൽ ഖത്തറിന് ലോകക്കപ്പ് ആതിഥേയത്വം ലഭിച്ചപ്പോള് മുതല് രാജ്യത്തിന്റെ മനുഷ്യാവകാശ റെക്കോർഡും കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റവും വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.”ഞാൻ ഡെലിഗേഷന്റെ ഭാഗമല്ല, ഒരു ആരാധകനായി അങ്ങോട്ട് പോകാന് ഞാന് താല്പര്യപ്പെടുന്നില്ല.കളി ഞാന് വീട്ടില് ഇരുന്നു കണ്ടോള്ളാം.”ലാം ജർമ്മൻ പ്രസിദ്ധീകരണമായ കിക്കറിനോട് പറഞ്ഞു.






































