Foot Ball ISL Top News transfer news

ജംഷഡ്പൂർ എഫ്‌സി മധ്യനിര താരം ജർമൻപ്രീത് സിങ്ങിന്റെ സൈനിംഗ് പൂർത്തിയാക്കി

August 10, 2022

ജംഷഡ്പൂർ എഫ്‌സി മധ്യനിര താരം ജർമൻപ്രീത് സിങ്ങിന്റെ സൈനിംഗ് പൂർത്തിയാക്കി

ജംഷഡ്പൂർ എഫ്‌സി, വരാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി മധ്യനിര താരം ജർമ്മൻപ്രീത് സിംഗിനെ സൈൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു. 26 കാരനായ മിഡ്‌ഫീൽഡർ 2024 വരെ ചുവപ്പ് ജേഴ്‌സി ധരിക്കുമെന്ന് ക്ലബ്ബ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രഖ്യാപിച്ചു.

മിഡ്ഫീൽഡർ ജർമ്മൻപ്രീത് സിംഗ് അഞ്ച് സീസണുകളിൽ ചെന്നൈയിൻ എഫ്‌സിയെ പ്രതിനിധീകരിച്ചു, 62 മത്സരങ്ങളിൽ അദ്ദേഹം അവര്‍ക്ക് വേണ്ടി  കളിച്ചു, ഒരു ഗോളും മൂന്ന്  അസിസ്റ്റും നീല കുപ്പായത്തില്‍ അദ്ദേഹം നേടി.2017-18ൽ അവരോടൊപ്പം സൂപ്പര്‍ ലീഗ് കിരീടം ഉയര്‍ത്തുകയും ചെയ്തിരുന്നു.2017 ജൂലൈയിൽ ചെന്നൈയിനിലേക്ക് മാറുന്നതിന് മുമ്പ് ജർമ്മൻപ്രീത് മിനർവ പഞ്ചാബ് എഫ്‌സിക്ക് വേണ്ടിയും  കളിച്ചിട്ടുണ്ട്.ഈ മാസം പകുതിയില്‍  ജംഷഡ്പൂരിൽ നടക്കുന്ന പ്രീ സീസണിൽ ജർമ്മൻപ്രീത് 28-ാം നമ്പർ ജേഴ്സി ധരിച്ച് ടീമിനൊപ്പം ചേര്‍ന്നേക്കും.

Leave a comment