ആൻഡർലെച്ചിൽ നിന്ന് സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി
ആൻഡർലെച്ചിൽ നിന്ന് സ്പാനിഷ് ലെഫ്റ്റ് ബാക്ക് സെർജിയോ ഗോമസിനെ സൈൻ ചെയ്യാനുള്ള കരാര്‍ പൂര്തീകരിക്കുന്നതിന്റെ വക്കില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.30 മില്യൺ പൗണ്ടിന് ആഴ്സണലിൽ ചേരാൻ ഒലെക്സാണ്ടർ സിൻചെങ്കോയെ അനുവദിച്ചതിന് ശേഷം ജോവോ കാൻസെലോയ്ക്ക് ഒരു ബാക്കപ്പ് ഓപ്ഷനു വേണ്ടി സിറ്റി തിരയുന്നുണ്ടായിരുന്നു.
അവര്‍ കൈമാറ്റത്തിന്റെ വിശദാംശങ്ങൾ ബെൽജിയൻ ക്ലബ്ബുമായി ചർച്ച ചെയ്യുന്നു, കരാർ ഉടൻ അന്തിമമാക്കും.സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഭാഗമായ ജിറോണയ്ക്ക് ഗോമസിനെ ലോണില്‍ നല്‍കാനായിരുന്നു പ്രാഥമിക പദ്ധതി. എന്നാൽ 62 മില്യൺ പൗണ്ട് നല്കി മാര്‍ക്ക് കുക്കുറേല്ലയെ സൈന്‍ ചെയ്യാന്‍ താല്പര്യമില്ലാത്ത സിറ്റിക്ക് മറ്റ് ഓപ്ഷനുകള്‍ തേടിയെ തീരൂ.വിൻസെന്റ് കമ്പനിയുടെ മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു മികച്ച സീസന് ആസ്വദിച്ച താരം ക്ലബ്ബിന്റെ മികച്ച കളിക്കാരനുള്ള അവാർഡ് നേടിയിട്ടാണ് വിടവാങ്ങുന്നത്.ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് പോകുന്നതിന് മുമ്പ് ബാഴ്സലോണയുടെ യൂത്ത് സെറ്റപ്പില്‍ നിന്നാണ് താരം വളര്‍ന്നു വന്നത്.






































