യുണൈറ്റഡിന്‍റെ തലവര മാറ്റാന്‍ നീക്കങ്ങള്‍ ശക്തം !!!! ഗ്ലേസർ കുടുംബത്തെ പുറത്താക്കുമെന്ന് മൈക്കൽ നൈറ്റ്‌ടൺ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഗ്ലേസേഴ്‌സ് കുടുംബത്തെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തി പ്രാപ്പിച്ചു എന്ന് മുന്‍ യുണൈറ്റഡ് ഉടമയും ബിസിനസുകാരനായ മൈക്കൽ നൈറ്റ്‌ടൺ പ്രഖ്യാപിച്ചിരിക്കുന്നു.അതിനു വേണ്ടി മറ്റ് നിക്ഷേപകരുമായി ചർച്ച നടത്തുകയാണ് അദ്ദേഹം.
ഗ്ലേസര്‍ കുടുംബം യുണൈറ്റഡ് ക്ലബിനെ അതിന്റെ വിലക്ക് നല്‍കുമെന്നും ബ്രിട്ടനിലെ ഏറ്റവും ധനികരില്‍ ഒരാള്‍ ആയ സർ ജിം റാറ്റ്ക്ലിന്‍റെ പിന്തുണ തങ്ങള്‍ക്ക് ഉണ്ട് എന്നും മൈക്കൽ നൈറ്റ്‌ടൺ പറഞ്ഞിട്ടുണ്ട്.Man Utd Religion YouTube എന്ന ചാനലുമായ അഭിമുഘത്തില്‍ പത്രപ്രവർത്തകൻ ജോൺ ഗബ്ബയോട് ആണ് അദ്ദേഹം ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ ഓപ്പണിംഗ് മത്സരത്തിൽ ബ്രൈറ്റണിനോടും ഹോവ് ആൽബിയനോടും തോറ്റതിന് ശേഷം ക്ലബ് ഉടമകള്‍ക്കെതിരെയുള്ള പ്രതിഷേധം അതിന്റെ മൂര്‍ച്ചയില്‍ എത്തിനില്‍ക്കുകയാണ്.ക്ലബ് ഉടമകള്‍ക്ക് യുണൈറ്റഡിനെ വില്‍ക്കാന്‍ താല്‍പര്യമില്ല,അതിനാല്‍ ഒരു നിർബന്ധിപ്പിച്ചുള്ള വാങ്ങല്‍ ആയിരിക്കും ഇത് എന്നും അദ്ദേഹം അഭിമുഘത്തില്‍ വെളിപ്പെടുത്തി.






































