ഫ്രാങ്ക്ഫർട്ട് താരം കോസ്റ്റിക് 17 മില്യൺ യൂറോ ട്രാൻസ്ഫറിൽ യുവന്റസിനൊപ്പം ചേരും
ചൊവ്വാഴ്ച ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ട് മാനേജർ ഒലിവർ ഗ്ലാസ്നർ സ്ഥിരീകരിച്ച കരാർ പ്രകാരം ഏകദേശം 17 മില്യൺ യൂറോയ്ക്ക് ഫിലിപ്പ് കോസ്റ്റിക്കുമായി യുവന്റസ് ഒപ്പുവച്ചു.ഇടതുവശത് ഒരുപോലെ അറ്റാക്കിങ്ങും പ്രതിരോധവും ചെയ്യുന്ന കോസ്റ്റിക്,ഫ്രാങ്ക്ഫർട്ടിനു വേണ്ടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം ആണ് കാഴ്ച്ചവെച്ചത്.മെയ് മാസത്തിൽ റേഞ്ചേഴ്‌സിനെതിരായ യൂറോപ്പ ലീഗ് ഫൈനൽ വിജയത്തിൽ ഒരു അസിസ്റ്റ് നല്‍കിയ താരം മുന്‍ സീസണില്‍ 21 ഗോളുകളില്‍ പങ്കാളിയായിട്ടുണ്ട്.
താരത്തിന്റെ ഇതുവരെയുള്ള സേവനത്തിന് നന്ദി പറഞ്ഞ ഒലിവർ ഗ്ലാസ്നർ അദ്ദേഹം ഒരു “ഹീറോ” ആണെന്നും കൂട്ടിച്ചേര്‍ത്തു.ഈ ആഴ്ച ഒരു പ്രഖ്യാപനം പ്രതീക്ഷിക്കാം എന്ന് ട്രാന്‍സ്ഫര്‍ വിദഗ്ദ്ധന്‍ ആയ ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തിങ്കളാഴ്‌ച സസുവോളോയ്‌ക്കെതിരെയോ അല്ലെങ്കില്‍ ഓഗസ്റ്റ് 22 ന് സാംപ്‌ഡോറിയയ്‌ക്കെതിരെയോ ആയിരിക്കും 29 കാരനായ താരം യുവന്‍റ്റസിനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്.






































