പാബ്ലോ മാരി ആഴ്സണല്‍ വിടുന്നു
ആഴ്സണല്‍ താരമായ പാബ്ലോ മാരി മോൺസയുമായി പ്രാഥമിക വായ്പയ്ക്ക് ധാരണയായതായി ഫാബ്രിസിയോ റൊമാനോ ട്വിറ്ററിൽ റിപ്പോർട്ട് ചെയ്തു.കുറച്ചു മാസങ്ങളായി തന്നെ അദ്ദേഹം ടീം വിടുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി അദ്ദേഹം ഉഡിനീസിനൊപ്പം ലോണിൽ ചിലവഴിക്കുകയായിരുന്നു.2020 ജനുവരിയിൽ മാരി ഫ്ലെമെംഗോയിൽ നിന്നാണ് ലോണില്‍ ഗണ്ണേഴ്‌സിൽ ചേർന്നത്.
ആഴ്സണലും മോന്‍സയും തമ്മില്‍ ഒരു ലോണ്‍ ഡീലില്‍ ആണ് ഒപ്പിടാന്‍ പോകുന്നത്.പിന്നീട് താരത്തിനെ വാങ്ങാന്‍ ഉള്ള ഓപ്ഷനും കരാറില്‍ ഉണ്ട്.മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ പാബ്ലോ മാരി ഒരു ലീഡര്‍ ആണെന്നും അദ്ധേഹത്തിന്റെ സേവനം ആഴ്സണലിന് ഗുണം ചെയ്യുമെന്നും മുന്‍പ് മൈക്കല്‍ ആര്‍റെറ്റ പറഞ്ഞിരുന്നു.എന്നാല്‍ രണ്ട് വർഷത്തിനുള്ളിൽ വെറും 14 പ്രീമിയർ ലീഗ് മത്സരങ്ങളില്‍ മാത്രമാണ് താരത്തിനു മുഖം കാണിക്കാന്‍ കഴിഞ്ഞത്.അതിനാല്‍ സ്ഥിരമായി ഗെയിം ടൈം ലഭിക്കുന്ന മോന്‍സ തന്നെ ആയിരുന്നു താരത്തിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത്.






































