ഔബമെയങ്ങിനു വേണ്ടി യുണൈറ്റഡും രംഗത്ത്
ബാഴ്സലോണ ഫോർവേഡ് പിയറി-എമെറിക് ഔബമെയങ്ങിനെ ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.33-കാരനായ അദ്ദേഹം ജനുവരിയിൽ ആണ് ബാഴ്സക്കൊപ്പം ചേര്‍ന്നത്.പോയിന്റ് ടേബിളില്‍ അടിയില്‍ കിടക്കുന്ന ബാഴ്സയെ രണ്ടാമത്തെ സ്ഥാനത് എത്തിക്കാന്‍ താരം വഹിച്ച പങ്ക് ചെറുതല്ല.
ബാഴ്സക്ക് വേണ്ടി 23 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും ഒരു അസിസ്റ്റും നേടി താരം സ്ട്രൈക്കര്‍ എന്ന നിലയില്‍ മെംഫിസ് ഡീപെയെ കടത്തിവെട്ടി.നിലവില്‍ താരങ്ങളെ റെജിസ്റ്റര്‍ ചെയ്യാന്‍ പാടുപ്പെടുന്ന ബാഴ്സക്ക് കഴിവതും താരങ്ങളെ ഒഴിവാക്കേണ്ടത് ഉണ്ട്.ലെവന്‍ഡോസ്ക്കിയുടെ വരവോടെ ഒബമയെംങ്ങ് ഒരു പാര്‍ട്ട് ടൈം സ്ട്രൈക്കര്‍ മാത്രമായിരിക്കും.ഈ വേനൽക്കാലത്ത് റൊമേലു ലുക്കാക്കു ഇന്റർ മിലാനിലേക്ക് ലോണിൽ മടങ്ങിപോയപ്പോള്‍ ആ വിടവില്‍ ഒബമയെംങ്ങിനെ സൈന്‍ ചെയ്യാന്‍ ചെല്‍സി തീരുമാനിച്ചിരുന്നു.2023-ലെ വേനൽക്കാലത്ത് മാർക്കോ അർനോട്ടോവിച്ചിനെയും ബെഞ്ചമിൻ സെസ്കോയെയും ടീമിലേക്ക് കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട യുണൈറ്റഡിനും എത്രയും പെട്ടെന്ന് ഒരു ഫോര്‍വേഡിനെ സൈന്‍ ചെയ്യേണ്ടത് ഉണ്ട്.എന്നാല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ തിടുക്കം കൂട്ടുന്നത് ചെല്‍സി ആണ് എന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോര്‍ട്ട് ചെയ്തു.






































