യുണൈറ്റഡിന്റെ നിലവിലെ സാഹചര്യത്തിനുള്ള പോംവഴി മൊറാട്ടയോ ?
ഈ വേനൽക്കാലത്ത് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ഫോർവേഡ് അൽവാരോ മൊറാട്ടയെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചതായി റിപ്പോർട്ട്.യുവന്റസിൽ ലോണിൽ രണ്ട് വർഷത്തിന് ശേഷം 29-കാരൻ വാൻഡ മെട്രോപൊളിറ്റാനോയിൽ തിരിച്ചെത്തിയിരിക്കുന്നു.മാനേജര്‍ സിമിയോണിക്ക് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമില്ല.ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് റെഡ് ഡെവിൾസ് സ്ഥിരതയാര്‍ന്ന താരങ്ങളെ ടീമില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ ആണ്.
എറിക് ടെൻ ഹാഗിന്റെ ടീം ബൊലോഗ്നയുടെ മാർക്കോ അർനൗട്ടോവിച്ചിന്റെ സേവനം ലഭിക്കാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ ആ ഒരു ഓപ്ഷന്‍ ഇപ്പോള്‍ അവര്‍ ഉപേക്ഷിച്ച മട്ടാണ്.2017-ൽ റയൽ മാഡ്രിഡിൽ നിന്ന് ഒരു വലിയ പണമിടപാടിൽ സ്‌ട്രൈക്കർ ചെൽസിയിൽ ചേർന്നിരുന്നു.അവിടെ അദ്ദേഹം ഒരു ഫ്ലോപ്പ് ആയിരുന്നു.പ്രീമിയര്‍ ലീഗ് പോലുള്ള ഹൈ സ്പീഡ് ഫുട്ബോള്‍ ലീഗില്‍ മൊറാട്ടക്ക് അതിജീവിക്കുക അസാധ്യം എന്നായിരുന്നു അകാലത് പണ്ഡിറ്റുകളുടെ നിഗമനം.അതിനാല്‍ മൊറാട്ടയേ സൈന്‍ ചെയ്‌താല്‍ അത് യുണൈറ്റഡ് ആരാധക സംഘടനയേയും ഇംഗ്ലീഷ് ഫുട്ബോള്‍ പണ്ഡിറ്റ്‌കളുടെയും നെറ്റി ചുളിപ്പിക്കും എന്നത് തീര്‍ച്ചയാണ്.






































