ലിവര്‍പൂളിനു തുടക്കത്തില്‍ തന്നെ തിരിച്ചടി ; തിയഗോക്ക് പരിക്ക് മൂലം ആറാഴ്ച വിശ്രമം
ക്രാവൻ കോട്ടേജിൽ ഫുൾഹാമുമായുള്ള ലിവർപൂളിന്റെ 2-2 ഓപ്പണിംഗ് ഡേ പ്രീമിയർ ലീഗ് മത്സരത്തില്‍ നിന്ന് പരിക്ക് കാരണം തിയഗോയെ പിന്‍വലിച്ചിരുന്നു.മെഡിക്കൽ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല എങ്കിലും ഇപ്പോള്‍ വന്ന റിപ്പോര്‍ട്ട് പ്രകരം താരത്തിന് അടുത്ത ആറാഴ്ചത്തെ കളികളില്‍ ഒന്നും തന്നെ പങ്കെടുക്കാന്‍ ആയേക്കില്ല.മുണ്ടോ ഡിപോർട്ടീവോയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ബോൺമൗത്ത്, ന്യൂകാസിൽ യുണൈറ്റഡ്, എവർട്ടൺ, വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് എന്നിവര്‍ക്കെതിരെയാണ് അടുത്ത ആറാഴ്ച കാലയളവില്‍ ലിവര്‍പൂള്‍ കളിക്കാന്‍ പോകുന്നത്.താരത്തിന്റെ ഇപ്പോഴത്തെ പരിക്ക് സ്പെയിനിനു വേണ്ടി ഖത്തര്‍ വേള്‍ഡ് കപ്പ് കളിക്കുന്നതിനുള്ള സാധ്യതകള്‍ക്ക് വരെ മങ്ങലേല്‍പ്പിക്കുന്നു. തിയഗോയുടെ അഭാവം ക്ലോപ്പിന് ഇനിയുള്ള മത്സരങ്ങളില്‍ മിഡ്ഫീല്‍ഡില്‍ ആധിതപത്യം സ്ഥാപിക്കാന്‍ നന്നേ പാടുപ്പെടും.മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ എഫ് എ കപ്പ് കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ സിറ്റിയുടെ മിഡ്ഫീല്ഡിനെതിരെ കളം ഭരിച്ച തിയഗോ പെപ്പിന്റെ ടീമിന് ഏതു സമയവും തലവേദനകള്‍ സൃഷ്ട്ടിച്ചിരുന്നു.






































