അലക്സിസ് സാഞ്ചസുമായുള്ള കരാര്‍ ഇന്‍റര്‍ മിലാന്‍ അവസാനിപ്പിച്ചു
ചിലി ഫോർവേഡുമായുള്ള കരാര്‍ അവസാനിപ്പിച്ച വാര്‍ത്ത ഇന്റര്‍ മിലാന്‍ പുറത്തു വിട്ടതോടെ അലക്സിസ് സാഞ്ചസ് ഇനി ഒരു ഇന്റർ മിലാൻ കളിക്കാരനല്ല.സാഞ്ചസിന്റെ കരാർ ഇരു കക്ഷികളുടെയും സമ്മതത്തോടെ അവസാനിപ്പിച്ചു എന്നാണ് ഇന്റര്‍ മിലാന്‍ വെളിപ്പെടുത്തിയത്.താരം ഫ്രഞ്ച് ക്ലബായ മാര്‍സിലിയിലെക്ക് പോകുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.
ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്റർ സാഞ്ചസിന് സാൻ സിറോയിലെ കരാര്‍ അവസാനിപ്പിക്കാൻ അഞ്ച് മില്യൺ യൂറോ നല്‍കിയേക്കും.പ്രതിഫലമായി ഇന്ററിന് സാഞ്ചസിന്റെ ഏഴ് ദശലക്ഷം യൂറോ ശമ്പളം നല്‍കേണ്ടത് ഇല്ല.2019-ൽ ഇന്ററിനായി ഒപ്പുവെച്ച 33-കാരൻ അവിടെ ഒരു സ്ഥിരമായ പൊസിഷനില്‍ ഇടം നേടാന്‍ പാടുപ്പെട്ടു., ഈ വേനൽക്കാലത്ത് റൊമേലു ലുക്കാക്കുവിന്റെ മടങ്ങിവരവിന് ശേഷം ഇറ്റാലിയന്‍ ടീമിന് ഒരധിക പറ്റ് ആയി മാറി അദ്ദേഹം.






































