European Football Foot Ball Top News transfer news

പുതിയ കരാറിനെക്കുറിച്ച് എഡ്വാർഡ് മെൻഡിയുമായി ചെല്‍സി ചര്‍ച്ച നടത്തി വരുന്നു

August 9, 2022

പുതിയ കരാറിനെക്കുറിച്ച് എഡ്വാർഡ് മെൻഡിയുമായി ചെല്‍സി ചര്‍ച്ച നടത്തി വരുന്നു

ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്ക് ഒരു പുതിയ ദീർഘകാല കരാർ നല്‍കാന്‍  ചെല്‍സി ഒരുങ്ങുന്നു.2020 സെപ്റ്റംബറിൽ റെന്നസിൽ നിന്ന് സെനഗൽ ഇന്റർനാഷണൽ താരത്തിനെ സൈന്‍ ചെയ്തപ്പോള്‍ അകാലത്ത്‌ ചെല്‍സിയിലെ ഒന്നാം നമ്പര്‍ ഗോള്‍ക്കീപര്‍ ആയ കെപയെ ബെഞ്ചില്‍ ഇരുത്താനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടാകുമെന്ന് ആരും തന്നെ വിചാരിച്ചു കാണില്ല.

Chelsea's Edouard Mendy after the match, January, 2022

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന തന്റെ ആദ്യ കാമ്പെയ്‌നിനിടെ ക്ലബ് ചാമ്പ്യൻസ് ലീഗ് നേടിയതോടെ അദ്ദേഹം ലണ്ടന്‍ ക്ലബിന്റെ ഭാഗ്യ ചിഹ്നമായി മാറി.ആ സീസണിൽ,ഒമ്പത് ക്ലീൻ ഷീറ്റുകളോടെ താരം ചെല്‍സിയുടെ വല കാത്തു.2025 വരെയാണ് നിലവില്‍ താരത്തിന്‍റെ കരാര്‍ കാലാവധി.ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, ചെല്‍സി അവരുടെ ഫസ്റ്റ് ചോയ്‌സ് ഗോള്‍ക്കീപ്പര്‍ക്ക് വേതനം കൂട്ടി നല്‍കാന്‍ ആഗ്രഹിക്കുന്നു.പുതിയ സൈനിംഗ് റഹീം സ്റ്റെർലിംഗിന് ആണ് ചെല്‍സിയില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നത് എങ്കില്‍ ക്ലബിലെ ഏറ്റവും കുറവ് വരുമാനം വാങ്ങുന്നത് മെന്റിയുമാണ്.

Leave a comment