തുടക്കത്തില്‍ തന്നെ തലതാഴ്ത്തി യുണൈറ്റഡ്
ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോട് 2-1ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റതോടെ എറിക് ടെൻ ഹാഗിന്റെ പ്രീമിയർ ലീഗിലേക്കുള്ള ആമുഖം ഞായറാഴ്ച ഒരു പേടിസ്വപ്‌നമായി ആരംഭിച്ചു.ആദ്യ പകുതിയിൽ പാസ്കൽ ഗ്രോസിന്റെ ഇരട്ട ഗോളുകൾക്ക് മറുപടി പറയാന്‍ അറിയാതെ കുഴങ്ങിയ യുണൈറ്റഡിന് തിരിച്ചു ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞത് 68 മിനിറ്റില്‍ ആയിരുന്നു.
ബ്രൈറ്റൺ താരമായ അലക്സിസ് മാക് അലിസ്റ്റർ നേടിയ സെല്‍ഫ് ഗോള്‍ ആയിരുന്നു അത്. രണ്ടാം പകുതിയിൽ രണ്ടു ഗോളിന്‍റെ കടവുമായി ഇറങ്ങിയ യുണൈറ്റഡ് സമ്മര്‍ദം വര്‍ധിപ്പിച്ചു എങ്കിലും പല നല്ല അവസരങ്ങളും മുതലാക്കാന്‍ കഴിയാത്തത് അവര്‍ക്ക് വിനയായി. മത്സരത്തിന്റെ ആദ്യ ഇലവനില്‍ റൊണാള്‍ഡോയെ ഇറക്കാതിരുന്നതിന് മാനേജര്‍ എറിക് ടെന്‍ ഹാഗിനെ ഏറെ പഴികേള്‍ക്കേണ്ടി വന്നു.സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ലഭിച്ച ടെന്‍ ഹാഗിനോട് ഇത് പ്രീമിയര്‍ ലീഗ് ആണെന്നും ഡച്ച് ലീഗ് അല്ല എന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.






































