രണ്ടു വര്‍ഷത്തെ കരാര്‍ പണം നല്‍കിയാലേ പുറത്തേക്ക് പോകൂ എന്ന് ബ്രാത്ത്വെയിറ്റ്
ഈ വേനൽക്കാലത്ത് സൗജന്യ ട്രാൻസ്ഫറിൽ ക്യാമ്പ് നൗ വിടാൻ സമ്മതിക്കുന്നതിനായി തന്റെ കരാറിന്റെ അവസാന രണ്ട് വർഷത്തെ മുഴുവൻ പണവും നൽകണമെന്ന് മാർട്ടിൻ ബ്രൈത്ത്‌വെയ്റ്റ് ബാഴ്‌സലോണയോട് പറഞ്ഞതായി റിപ്പോർട്ട്.ഡെൻമാർക്ക് ഇന്റർനാഷണലിനോട് ഹെഡ് കോച്ച് സാവി ടീം കാമ്പ് വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.താരത്തിനെ കരാറില്‍ നിന്ന് വേര്‍പ്പെടുത്തി മറ്റൊരു ക്ലാബുമായി വാക്കില്‍ എത്തുക എന്നതായിരുന്നു ബാഴ്സയുടെ ലക്ഷ്യം.
എന്നാല്‍ നിരവധി ഓഫറുകൾ ലഭിച്ചിട്ടും,ബാഴ്സ വിടാന്‍ അദ്ദേഹം തയ്യാര്‍ ആവുന്നില്ല.സൗദി അറേബ്യൻ ക്ലബിൽ നിന്നുള്ള വളരെ മികച്ച ഒരു ഓഫര്‍ താരം തള്ളി കളഞ്ഞിരുന്നു.ഔസ്മാൻ ഡെംബെലെ പരിക്ക് മൂലം ദീർഘകാലമായി വിശ്രമത്തില്‍ ആയിരുന്നതിനാല്‍ 2020 ഫെബ്രുവരിയിൽ ബ്രൈത്ത്‌വെയ്റ്റ് ലെഗാനസിൽ നിന്ന് ബാഴ്‌സലോണയിലേക്ക് വന്നു.തുടക്കം നന്നായി എങ്കിലും കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്ക് കാരണം സെപ്തംബർ മുതൽ ജനുവരി പകുതി വരെ പിച്ചില്‍ ഉണ്ടായിരുന്നില്ല.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒബമയെംങ്ങ്,ഫെറാന്‍ ടോറസ്,അഡമ ട്രവോറേ എന്നിവരുടെ വരവോടെ താരത്തിന്റെ സ്ഥാനം നഷ്ട്ടമായി.ഇപ്പോള്‍ യൂറോപ്പിലെ തന്നെ ഏറ്റവും മൂല്യമേറിയ ഫോര്‍വേഡ് നിരയുള്ള ബാഴ്സയ്ക്ക് ബ്രാത്ത്വൈറ്റിനെ നിലനിര്‍ത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല.






































