European Football Foot Ball Top News transfer news

ഇൽകെ ഗുണ്ടോഗന്‍ – ആര്‍ത്തര്‍ സ്വാപ് ഡീല്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിഗണിക്കുന്നു ?

August 3, 2022

ഇൽകെ ഗുണ്ടോഗന്‍ – ആര്‍ത്തര്‍ സ്വാപ് ഡീല്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിഗണിക്കുന്നു ?

ഇൽകെ ഗുണ്ടോഗനും ആർതറും ഉൾപ്പെടുന്ന ഒരു ഒരു സ്വാപ്പ് ഡീൽ ചര്‍ച്ച ചെയ്യാന്‍ യുവന്റസുമായി മാഞ്ചസ്റ്റർ സിറ്റി താല്‍പര്യപ്പെടുന്നതായി ഒരു റിപ്പോര്‍ട്ട്‌.താരത്തിനെ സൈന്‍ ചെയ്യാന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് തന്നെ ആഴ്സണല്‍,വെസ്റ്റ് ഹാം എന്നിങ്ങനെയുള്ള ടീമുകള്‍ അണിനിരക്കുമ്പോള്‍ ലാലിഗ ടീം ആയ വലന്‍സിയയും ആര്‍ത്തറിന് വേണ്ടി രംഗത്ത് വന്നിരുന്നു.

Man City considering Gundogan, Arthur swap with Juventus?

കാൽവിൻ ഫിലിപ്‌സിന്റെ വരവിനെത്തുടർന്ന് ഈ സീസണിൽ ഗുണ്ടോഗന്റെ കളി സമയം കുറയും, അടുത്ത വേനൽക്കാലത്ത് അദ്ദേഹത്തിന്റെ കരാർ അവസാനിക്കാനിരിക്കെ, ജർമ്മനി ഇന്റർനാഷണൽ ഫ്രീ ട്രാൻസ്ഫറിൽ പോകുന്ന സാഹചര്യം ഒഴിവാക്കാൻ സിറ്റി നോക്കുന്നു. ബാഴ്സയില്‍ നിന്നും ഒരു സ്വാപ് ഡീലില്‍ തന്നെ ആണ് ബ്രസീലിയന്‍ താരം യുവന്‍റ്റസില്‍ എത്തിയതും.പ്രമുഘ യൂറോപ്പിയന്‍ മാധ്യമമായ  കാൽസിയോമെർകാറ്റോയാണ് ഗുണ്ടോഗന്‍ – ആര്‍ത്തര്‍ സ്വാപ് ഡീല്‍ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

 

Leave a comment