ഡിയോഗോ ജോട്ടക്ക് വേതനം കൂട്ടി നല്‍കി ഒരു പുതിയ കരാറില്‍ ഒപ്പിടാന്‍ ലിവര്‍പൂള്‍
ലിവർപൂൾ സ്‌ട്രൈക്കർ ഡിയോഗോ ജോട്ടക്ക് യൂർഗൻ ക്ലോപ്പിന്റെ ടീമിൽ ചേർന്നതിന് ശേഷമുള്ള തന്റെ മികച്ചതും സ്ഥിരമായ പ്രകടനത്തിനുമുള്ള പ്രതിഫലമായി ഒരു പുതിയ ബമ്പർ കരാർ നല്‍കാന്‍ ക്ലബ് തീരുമാനിച്ചിരിക്കുന്നു.2020-ലെ വേനൽക്കാലത്ത് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് 40.2 മില്യൺ ഡോളറിന് റെഡ്സ് 25 വയസ്സുകാരനെ കൊണ്ടുവന്നു.വരവിനു ശേഷം താരം ക്ലോപ്പിന്റെ ടീമില്‍ ഒരു അവിഭാജ്യ താരമായി അദ്ദേഹം വളര്‍ന്നു വന്നു.
2021-22 കാമ്പെയ്‌നിൽ എട്ട് അസിസ്റ്റുകൾ നൽകിയതിന് പുറമേ 21 തവണ താരം ഗോൾ കണ്ടെത്തി.പോർച്ചുഗൽ ഇന്റർനാഷണൽ ആൻഫീൽഡിൽ എത്തിയപ്പോൾ ഒപ്പിട്ട കരാര്‍ അവസാനിക്കാന്‍ ഇനിയും മൂന്ന് വർഷം ബാക്കിയുണ്ട്, എന്നാൽ ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിന്‍റെ സേവനത്തിനു പണം കൂട്ടി നല്‍കാന്‍ ലിവര്‍പൂള്‍ തീരുമാനിക്കുകയായിരുന്നു.ജോട്ടയേ കൂടാതെ ഈ വേനൽക്കാലത്ത് ജെയിംസ് മിൽനർ, ജോ ഗോമസ്, സലാ എന്നിവരുടെ കരാറുകൾ ലിവർപൂൾ ഇതിനകം നീട്ടിയിട്ടുണ്ട്, കൂടാതെ ക്ലോപ്പിനെ 2026 സമ്മര്‍ വരെ ലിവര്‍പൂള്‍ തങ്ങളുടെ മാനേജര്‍ ആയി നിയമിക്കുകയും ചെയ്തു.






































