റെനാറ്റോ സാഞ്ചെസ് ആഴ്സണലിന്റെ കൈയ്യില്‍ വഴുതി പോകുന്നു
ലില്ലെ മിഡ്‌ഫീൽഡറായ റെനാറ്റോ സാഞ്ചെസിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ആഴ്‌സണൽ പിഎസ്ജിയോട് അടിയറവ് പറഞ്ഞു.ഫ്രാൻസിലെ തന്റെ പീക്ക് ഫോമില്‍ ആയിരുന്ന താരത്തിനു വേണ്ടി പല യൂറോപ്പിയന്‍ ക്ലബുകളും ലില്ലെയേ സമീപിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റത്തിനാല്‍ 2021-ൽ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്ന എസി മിലാൻ, വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ടീമുകള്‍ പിന്‍വാങ്ങിയിരുന്നു.
തന്റെ കരാറിൽ ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കുന്നതിനാലും കളിക്കാരന് പുതുക്കുന്നതിൽ താൽപ്പര്യമില്ലാത്തതിനാലും, ഈ വേനൽക്കാലത്ത് ലില്ലെ വിട്ട് തന്റെ കരിയര്‍ തുടരാന്‍ മറ്റൊരു ക്ലബ് നോക്കുകയാണ് താരം.ഏതാനും മാസങ്ങളായി, ആഴ്‌സണല്‍ ആയിരുന്നു താരത്തിന്‍റെ ഒപ്പിനു വേണ്ടി മത്സരിച്ച ടീമുകളുടെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.ഇപ്പോള്‍ പോര്‍ച്ചുഗീസ് കായിക ദിന പത്രമായ ഒജാഗോ പറയുന്നത് അനുസരിച്ച് പിഎസ്ജി ആഴ്സണലിനെ ഓവര്‍ട്ടേക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു.താരത്തിന്‍റെ മൂല്യം നിലവില്‍ ഏകദേശം 10 മില്യണ്‍ യൂറോയാണ്.ആദ്യം ലോണിലും പിന്നീട് താരത്തിനെ സ്ഥിരമായി വാങ്ങാനുമുള്ള ഒരു നിബന്ധനയാണ് പിഎസ്ജിയും ലില്ലെയും തമ്മില്‍ ഒപ്പിടാന്‍ പോകുന്നത്.






































