ശമ്പളം കുറച്ചാണെങ്കിലും ബാഴ്സയില്‍ തന്നെ തുടരണം പിയാനിക്കിന്
ബാഴ്‌സലോണയിൽ തുടരാൻ തന്റെ ശമ്പളത്തില്‍ വലിയൊരു വിഹിതം വെട്ടി കുറക്കാന്‍ മിറാലം പിയാനിക്ക് തയ്യാറാണ്.2021/22 സീസൺ തുർക്കി ഭീമൻമാരായ ബെസിക്‌റ്റാസിൽ ലോണിൽ ചെലവഴിച്ചതിന് ശേഷം ഈ വേനൽക്കാലത്ത് ബോസ്‌നിയൻ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തി.കരാര്‍ പൂര്‍ത്തിയാവാന്‍ രണ്ട് വർഷം ശേഷിക്കെ,32-കാരൻ ക്യാമ്പ് നൗവിൽ നിന്ന് ഉടനടി മാറിപ്പോകുന്നതുമായി വാര്‍ത്ത വന്നിരുന്നു.
വരും ആഴ്‌ചകളിൽ വിൽപ്പനയ്‌ക്കുള്ള 11 കളിക്കാരുടെ പട്ടികയിൽ പിയാനിക്കിന്റെ പേര് ഇപ്പോഴും ഉണ്ട്.എന്നാൽ മുണ്ടോ ഡിപോർട്ടീവോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, വേതനത്തില്‍ ഒരയവ് വന്നാല്‍ ക്ലബ് മാനേജ്മെന്റ് തങ്ങളുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കും.യുണൈറ്റഡ് സ്റ്റേറ്റ്സിലെ താരത്തിന്‍റെ പ്രീസീസൺ പ്രകടനത്തിന് സാക്ഷിയായ സാവിക്ക് അടുത്ത സീസണില്‍ അദ്ദേഹം ബാഴ്സയില്‍ തുടരുന്നത് ഒരു നല്ല കാര്യമായി ആയാണ് കരുതുന്നത്.






































