അലോണ്‍സോയേ ലഭിച്ചില്ലെങ്കില്‍ ബാഴ്സക്ക് ഒരു ഓപ്ഷന്‍ ബി ആയി ആഞ്ജലീനോ
ചെൽസിയുടെ മാർക്കോസ് അലോൻസോയ്ക്ക് ബദലായി ആർബി ലെപ്സിഗ് ലെഫ്റ്റ് ബാക്ക് ആഞ്ജലീനോയുടെ കാര്യത്തില്‍ ബാഴ്സലോണ താല്‍പര്യം കാണിക്കുന്നതായി റിപ്പോര്‍ട്ട്.നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ ചെൽസിയുമായി കൊമ്പുകോര്‍ത്തത് മൂലം സീസറിന്റെയും അലോണ്‍സോയുടെയും നീക്കം ചെല്‍സി തടയാനുള്ള സാധ്യത വളരെ വലുത് ആണ്.ജോർഡി ആൽബയ്‌ക്ക് ഒരു മത്സരം നല്‍കുന്നതിന് മറ്റൊരു സൈനിംഗ് നടത്തണം എന്ന നിര്‍ബന്ധത്തില്‍ ആണ് ബാഴ്സലോണ.
മുൻ മാഞ്ചസ്റ്റർ സിറ്റി സാധ്യതാ താരം ആഞ്ചലീനോ റെഡ് ബുൾ അരീനയിൽ 2025 വരെ കരാറിലുണ്ട്.ആഞ്ജലീനോയോട് ബാഴ്‌സലോണയ്ക്ക് ദീർഘകാലമായി താൽപ്പര്യമുണ്ടെന്നും എന്നാൽ ലീപ്‌സിഗ് താരത്തിനു ഇട്ടിരിക്കുന്ന ഉയര്‍ന്ന പ്രൈസ് ടാഗ് മൂലം ആണ് ഇത് യാതാര്‍ത്ഥ്യം ആവാത്തത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഈ സമ്മറില്‍ ഒരു ഓഫര്‍ വരുകയാണെങ്കിലും അത് ലോണ്‍ ഓപ്ഷന്‍ ആയേക്കും.താരത്തിനു ആണെങ്കില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്നു,






































