റൗൾ ഡി തോമസിനെ ബെന്‍സെമക്ക് ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കാന്‍ റയല്‍ മാഡ്രിഡ്
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിലേക്ക് മടങ്ങാൻ എസ്പാൻയോൾ സെന്റർ ഫോർവേഡ് റൗൾ ഡി തോമസിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.സ്പാനിഷ് പ്രസിദ്ധീകരണമായ എഎസ് അനുസരിച്ച്, വരാനിരിക്കുന്ന സീസണിൽ കരീം ബെൻസെമയ്ക്ക് ബാക്ക് അപ്പ് ഒപ്ഷനായി താരത്തെ റയല്‍ മാഡ്രിഡ് പരിഗണിക്കുന്നുണ്ട്.
റൗൾ ഡി തോമസിന് റയൽ മാഡ്രിഡിൽ തന്റെ കരിയർ ആരംഭിച്ചെങ്കിലും ആദ്യ ടീമിൽ ഇടം പിടിക്കാനായില്ല, 2019 ൽ ബെൻഫിക്കയ്ക്ക് വിൽക്കപ്പെടുന്നതിന് മുമ്പ് ലാലിഗയിലെ മറ്റ് ടീമുകളില്‍ താരം ലോണില്‍ ചിലവഴിച്ചിട്ടുണ്ട്.പോര്‍ച്ചുഗലില്‍ നിന്ന് ആറു മാസത്തിനു ശേഷം എസ്പ്യനോളിനു വേണ്ടി കളിക്കാന്‍ തുടങ്ങിയ താരം 89 മത്സരങ്ങളിൽ നിന്നായി 45 ഗോളുകൾ നേടിയിട്ടുണ്ട്.അദ്ധേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്ക്കുന്ന താരത്തിനു എസ്പ്യനോളുമായി ഇനിയും നാല് വര്‍ഷത്തിന്റെ കരാര്‍ ബാക്കിയുണ്ട്.എസ്പ്യനോളിലെ ഏറ്റവും പ്രധാനിയായ താരമായ റൌള്‍ ഡേ തോമസിന്റെ സേവനത്തിനു റയല്‍ മാഡ്രിഡ് ഏകദേശം 25 – 30 മില്യണ്‍ യൂറോ നല്‍കേണ്ടി വരും.






































