ബാഴ്സ വിട്ട് പോകുമെന്നുള്ള വാര്‍ത്ത തള്ളി മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ
നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗനെ വിൽക്കാൻ ബാഴ്‌സലോണയ്ക്ക് ഉദ്ദേശമില്ലെന്നാണ് റിപ്പോർട്ട്.ടെർ സ്റ്റെഗൻ ബാഴ്‌സലോണയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ ആണെങ്കിലും, സമീപകാല റിപ്പോർട്ടുകൾ ജർമ്മനി ഇന്റർനാഷണൽ താരം ക്യാമ്പ് നൗ വിട്ട് തന്റെ കരിയര്‍ മറ്റെവിടെ എങ്കിലും തുടരാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.
ഈ വേനൽക്കാലത്ത് ഫ്രെങ്കി ഡി ജോംഗ് ക്ലബിൽ തുടരുകയാണെങ്കിൽ വേതനം കുറക്കാനുള്ള ഒരു മാര്‍ഗം ബാഴ്സക്ക് സ്റ്റഗനെ ഒഴിവാകുകയാണ്.എന്നിരുന്നാലും, ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ജർമ്മൻ താരത്തിന് ബാഴ്സയില്‍ തുടരാന്‍ ആണ് ആഗ്രഹം.അതേസമയം നെറ്റോയുടെ വിടവാങ്ങലോടെ ഇനാകി പെന ടെർ സ്റ്റെഗന്റെ ബാക്കപ്പായി മാറും.ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സൗഹൃദ മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ടെർ സ്റ്റെഗനും ബാഴ്‌സലോണ ടീമംഗങ്ങളും.






































