European Football Foot Ball Top News transfer news

ട്രോയ് പാരറ്റ് പുതിയ ടോട്ടൻഹാം ഹോട്‌സ്‌പർ കരാറില്‍ ഒപ്പിട്ടു

July 26, 2022

ട്രോയ് പാരറ്റ് പുതിയ ടോട്ടൻഹാം ഹോട്‌സ്‌പർ കരാറില്‍ ഒപ്പിട്ടു

ടോട്ടൻഹാം ഹോട്‌സ്‌പർ സ്‌ട്രൈക്കർ ട്രോയ് പാരറ്റ് നോർത്ത് ലണ്ടനിൽ പുതിയ മൂന്ന് വർഷത്തെ കരാറില്‍  ഒപ്പിട്ട ശേഷം ഒരു സീസൺ ലോണിൽ പ്രെസ്റ്റൺ നോർത്ത് എൻഡിലേക്ക് പോയേക്കും. 2021-22 സീസണിൽ എംകെ ഡോൺസിൽ ലോണിൽ തരകേടില്ലാത്ത പ്രകടനം പുറത്തെടുത്ത ശേഷം താരം  ദക്ഷിണ കൊറിയയിലെ പ്രീ-സീസൺ പര്യടനത്തിനുള്ള അന്റോണിയോ കോണ്ടെയുടെ ടീമിന്റെ ഭാഗമായിരുന്നു 20-കാരൻ ആയ താരം.

Tottenham's Troy Parrott to join Championship side Preston on loan - The  Athletic

എം കെ ഡോൺസിനൊപ്പം സെന്റർ ഫോർവേഡും വിംഗര്‍ എന്ന ഒപ്ഷനിലും താരം അനുഭവ പരിചയം നേടിയിട്ടുണ്ട്.2017 ലെ വേനൽക്കാലത്ത് ബെൽവെഡെറെയിൽ നിന്ന് ക്ലബ്ബിന്റെ അക്കാദമിയിൽ ചേർന്നതിന് ശേഷം സ്ട്രൈക്കർ ടോട്ടൻഹാമിനായി നാല് സീനിയർ മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.

Leave a comment