ബാഴ്സലോണയും സെവിയ്യയും ജൂൾസ് കൗണ്ടേയ്ക്കായി ധാരണയിലെത്തിയതായി സ്പാനിഷ് റിപ്പോര്‍ട്ടുകള്‍
സ്പെയിനിലെ ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, 23 കാരനായ ഫ്രഞ്ച് സെന്റർ ബാക്ക് ജൂൾസ് കൗണ്ടെയുടെ സ്ഥിരമായ ട്രാൻസ്ഫർ കരാറിൽ ബാഴ്സലോണയും സെവിയ്യയും ധാരണയിലെത്തി. നാല് വർഷത്തെ കരാറിൽ താരം ഇതിനകം തന്നെ വ്യക്തിഗത നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ട്, ഈ തിങ്കളാഴ്ച ഉടൻ തന്നെ ഒരു പ്രഖ്യാപനം നടത്തിയേക്കും.
10 മില്യൺ ബോണസ് ആഡ് ഓണും 50 മില്യണ്‍ ഡോളര്‍ ഫീസുമാണ് ബാഴ്സ സെവിയ്യക്ക് നല്കാന് പോകുന്നത്.ഇത് സമീപകാല ബാർസ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ട്രാൻസ്ഫർ സ്റ്റോറികളിലൊന്നാണ് ഇത്.ഒരു ഘട്ടത്തിൽ കൗണ്ടെ മെഡിക്കൽ ആവശ്യത്തിനായി ലണ്ടനിലേക്ക് പോകാൻ തയ്യാറെടുക്കുകയും ബാഴ്സ മാനേജർ സാവി ഹെർണാണ്ടസ് താരത്തിനെ വിളിച്ച് ബാഴ്സയില്‍ ചേരാന്‍ ബോധ്യപ്പെടുത്തുകയായിരുന്നു.വേനൽക്കാലത്ത് ബാഴ്സയുടെ അഞ്ചാമത്തെ സൈനിംഗായി മാറും കൌണ്ടെ.റൊണാള്‍ഡ് അറൂഹോക്കൊപ്പം ഒരു മികച്ച പ്രതിരോധ ജോഡിയായി കൌണ്ടെയേ ഉപയോഗപ്പെടുത്താന്‍ ആണ് സാവിയുടെ നീക്കം.കൂടാതെ അദ്ധേഹത്തിന്റെ വിംഗ് ബാക്ക് റോളില്‍ കളിക്കാനുള്ള വൈദഗ്ധ്യവും സാവിക്ക് കൂടുതല്‍ ഓപ്ഷന് നല്കുന്നു.






































