ബോറൂസിയ ഡോര്‍ട്ടുമുണ്ട് ലൂയിസ് സുവാരസിന്‍റെ കാര്യത്തില്‍ കണക്കുക്കൂട്ടലുകള്‍ നടത്തി വരുന്നു
മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് താരം 2022 ലോകകപ്പിന് മുന്നോടിയായി ഒരു പുതിയ ക്ലബ്ബിനായി നോക്കുന്നു.എന്നാല്‍ പുതിയ വാര്‍ത്തയനുസരിച്ച് ലൂയിസ് സുവാരസ് ബൊറൂസിയ ഡോർട്ട്മുണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.സ്‌കൈ സ്‌പോർട്‌സ് ഡച്ച്‌ലാൻഡ് പറയുന്നതനുസരിച്ച്, 35 കാരനായ ഉറുഗ്വേ താരത്തെ സൈൻ ചെയ്യുന്നതിൽ അർത്ഥമുണ്ടോ ഇല്ലയോ എന്ന് ഡോർട്ട്മുണ്ട് മേധാവികൾ നിലവില്‍ വിലയിരുത്തുകയാണ്.
പുതുതായി എത്തിയ സെബാസ്റ്റ്യൻ ഹാലറിന് ഈ ആഴ്ച ആദ്യം വൃഷണ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം ജര്‍മന്‍ ക്ലബ് പരീക്ഷിക്കുന്നത്.കഴിഞ്ഞ ടേമിൽ അയാക്സിനായി 42 മത്സരങ്ങളിൽ നിന്നായി 34 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയതിന് ശേഷം ഈ വേനൽക്കാലത്ത് ഹാലർ 36 മില്യൺ യൂറോയ്ക്ക് ഡോർട്ട്മുണ്ടിൽ ചേർന്നിരുന്നു. സൗത്ത് അമേരിക്കയിലെ നിരവധി ക്ലബ്ബുകളും കൂടാതെ മേജർ ലീഗ് സോക്കറിൽ നിന്നും താരത്തിനു നിരവധി ഓഫര്‍ വന്നിരുന്നു.എന്നാല്‍ താരത്തിനു യുറോപ്പില്‍ തന്നെ തുടരണം എന്ന ആഗ്രഹത്തില്‍ ആണ്.