ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി അറേബ്യയിൽ നിന്ന് ഒരു ഓഫർ
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായി സൗദി അറേബ്യയിൽ നിന്നുള്ള ഒരു ക്ലബ് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്.തനിക്ക് അനുയോജ്യമായ ഒരു ഓഫർ ലഭിച്ചാൽ സ്വീകരിക്കണമെന്ന് റൊണാൾഡോ ക്ലബിനോട് ആവശ്യപ്പെട്ടെങ്കിലും, ഒരു ക്ലബ്ബും ഇതിന് മുമ്പ് ഔദ്യോഗിക സമീപനവുമായി മുന്നോട്ട് വന്നിരുന്നില്ല.ഡെയ്ലി എക്സ്പ്രസ് ആണ് സൗദി ക്ലബിനെ കുറിച്ചുള്ള റിപ്പോർട്ട് നല്‍കിയത്.
പേര് വെളിപ്പെടുത്താത്ത ടീം 30 മില്യൺ പൗണ്ട് ഫീസ് നൽകുമെന്നും രണ്ട് വർഷത്തെ കരാറിൽ റൊണാൾഡോയ്ക്ക് 210 മില്യൺ പൗണ്ട് ലഭിക്കുമെന്നും ഏജന്റ് ഫീസായി 20 മില്യൺ പൗണ്ട് നൽകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.വ്യക്തിപരമായ കാരണങ്ങളാൽ റൊണാൾഡോ ഇതുവരെ യുണൈറ്റഡുമായി പ്രീ-സീസണിൽ ചേർന്നിട്ടില്ല.മാനേജര്‍ ആയ എറിക്ക് ടെന്‍ ഹാഗ് താരത്തിനു യുണൈറ്റഡില്‍ കൃത്യമായ കര്‍ത്തവ്യം ഉണ്ട് എന്നും തന്റെ പ്ലാന്‍ അദ്ധേഹത്തെ ചുറ്റിപറ്റിയാണ് എന്നും തിങ്കളാഴ്ച പറഞ്ഞിരുന്നു.






































